Dear Basketball
ഡിയർ ബാസ്‌കറ്റ്ബോൾ (2017)

എംസോൺ റിലീസ് – short23

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Glen Keane

പരിഭാഷ: കൃഷ്ണപ്രസാദ്‌ പി.ഡി
ജോണർ: അനിമേഷൻ, ബയോപിക്ക്

പ്രശസ്ത അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ദ പ്ലെയേഴ്‌സ് ട്രിബ്‌യൂണിന് എഴുതിയ കത്തിനെ ആധാരമാക്കി 2017ൽ പുറത്തു വന്ന ഹ്രസ്വ ചിത്രമാണ് ഡിയർ ബാസ്‌കറ്റ്ബോൾ

ബാസ്കറ്റ്ബോളിനോടുള്ള തന്റെ അഭേദ്യമായ ബന്ധവും, അതിലേക്ക് എത്തിച്ചേർന്ന വഴികളും കോബി ബ്രയന്റ് തന്നെ വിവരിക്കുന്നു.ഒരു സ്പോർട്സ് സ്റ്റാറിന് അതിൽ നിന്ന് പിരിയുമ്പോൾ ഉണ്ടാവുന്ന വേദന പ്രേക്ഷകരിലേക്ക് സംവേദിപ്പിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

90ആമത് ഓസ്കാർ അവാർഡ്സിൽ ബെസ്റ്റ് ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള അവാർഡ്, സ്പോർട്സ് എമ്മി ഉൾപ്പെടെ ഈ ചിത്രം കരസ്‌ഥമാക്കിയിട്ടുണ്ട്.