Hair Love
ഹെയർ ലൗ (2019)
എംസോൺ റിലീസ് – short24
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: |
Matthew A. Cherry, Everett Downing Jr., Bruce W. Smith |
പരിഭാഷ: | കൃഷ്ണപ്രസാദ് പി.ഡി |
ജോണർ: | അനിമേഷൻ, കോമഡി |
സുരിയുടെ കാടൻ മുടി എങ്ങനെ വെച്ചാലും ഇരിക്കില്ല.കെട്ടാൻ പറ്റില്ല, റാ വെക്കാൻ പറ്റില്ല ഒന്നിനും നിവൃത്തിയില്ല.അമ്മയുടെ വീഡിയോ ട്യൂട്ടോറിയൽ നോക്കി മുടി കെട്ടാൻ 7 വയസുകാരിയ്ക്ക് ഒട്ടു പറ്റുന്നുമില്ല.എങ്ങനെ സുരി തന്റെ മുടി കെട്ടും?
പേരുപോലെ തന്നെ മുടിയെ പറ്റിയാണ് ചിത്രം. 92ആമത് ഓസ്കാർ അവാർഡ്സിൽ
ബെസ്റ്റ് ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള അവാർഡ് ലഭിച്ചത് 7 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിനാണ്. ഹൃദയഹാരിയായ ഈ ഹ്രസ്വ ചിത്രം ജീവിതത്തിലെ മികച്ച 7 മിനിറ്റുകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നുറപ്പാണ്.