Laddoo
ലഡു (2019)

എംസോൺ റിലീസ് – short50

ഭാഷ: ഹിന്ദി
സംവിധാനം:

Kishor Sadhwani, Sameer Sadhwani

പരിഭാഷ: സുദേവ് പുത്തൻചിറ
ജോണർ: ഡ്രാമ
Download

916 Downloads

IMDb

8.9/10

Short

N/A

യഥാർത്ഥത്തിൽ ഈശ്വരൻ ആരാണ്? നമ്മൾ ആരാധിക്കുന്ന എല്ലാ ദൈവങ്ങളും ഒന്നാണെന്നുള്ള തിരിച്ചറിവുണ്ടായാൽ ഇവിടെ മതത്തിന്റെ പേരിൽ യാതൊരു വിദ്വേഷങ്ങളും ഉണ്ടാവില്ല. പല പേരുകളിൽ ആളുകൾ വിളിക്കുന്ന ദൈവങ്ങൾ എല്ലാം ഒരാൾ തന്നെയാണെന്നുള്ള സത്യം ചെറിയൊരു ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ പറയുകയാണിവിടെ.
പലപ്പോഴും നമ്മളുടെ പ്രായവും പരിചയവും എല്ലാം നമ്മൾ തീരെ ചെറുതാണെന്ന് കരുതുന്നവരുടെ മുമ്പിൽ തകർന്നടിയുന്ന സാഹചര്യം നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാവാം.ഒരറിവും ചെറുതല്ല. പറയുന്ന ആളുടെ വലുപ്പമോ പദവിയോ നോക്കാതെ പറയുന്നതിൽ കഴമ്പുണ്ടോ എന്നാണ് വിവേക മതികളായ ആളുകൾ ശ്രദ്ധിക്കേണ്ടത്.ഇന്നത്തെ കാലത്ത്‌ എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചെറുകഥ.