Talking Heads
ടോക്കിങ് ഹെഡ്സ് (1980)
എംസോൺ റിലീസ് – short57
ഭാഷ: | പോളിഷ് |
സംവിധാനം: |
Krzysztof Kieslowski |
പരിഭാഷ: | മുബാറക്ക് റ്റി എൻ |
ജോണർ: | ബയോപിക്ക്, ഡോക്യുമെന്ററി |
ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്?
മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയാണ് 1980 ൽ പുറത്തിറങ്ങിയ Gadajace glowy അഥവാ Talking Heads.
ഒരു വയസ്സുള്ള കുട്ടി മുതൽ നൂറ് വയസായ വൃദ്ധ വരെയുള്ള, വിവധ ജോലികൾ ചെയ്യുന്ന, സമൂഹത്തെ വ്യത്യസ്ത രീതിയിൽ നോക്കി കാണുന്ന ഓരോ വ്യക്തികളും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ വെളിവാകുന്നത് ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. 16 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഡോക്യുമെൻ്ററിയിലൂടെ, പ്രായം കൂടുംതോറും കൈവരുന്ന പക്വതയും, ജീവിതത്തോടുള്ള കാഴ്ചപ്പാടുകളും കാഴ്ചക്കാരന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു.ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്?
മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയാണ് 1980 ൽ പുറത്തിറങ്ങിയ Gadajace glowy അഥവാ Talking Heads.
ഒരു വയസ്സുള്ള കുട്ടി മുതൽ നൂറ് വയസായ വൃദ്ധ വരെയുള്ള, വിവധ ജോലികൾ ചെയ്യുന്ന, സമൂഹത്തെ വ്യത്യസ്ത രീതിയിൽ നോക്കി കാണുന്ന ഓരോ വ്യക്തികളും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ വെളിവാകുന്നത് ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. 16 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഡോക്യുമെൻ്ററിയിലൂടെ, പ്രായം കൂടുംതോറും കൈവരുന്ന പക്വതയും, ജീവിതത്തോടുള്ള കാഴ്ചപ്പാടുകളും കാഴ്ചക്കാരന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു.