എംസോൺ റിലീസ് – 3423 ഭാഷ ഇംഗ്ലീഷ് സംവിധാനം Ellen Kuras പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.9/10 മോഡലും ഫോട്ടോഗ്രാഫറും ആയ എലിസബത്ത് ലീ മില്ലറിന്റെ, ആന്റണി പെൻറോസ് എഴുതിയ ‘ദ ലൈവ്സ് ഓഫ് ലീ മില്ലർ’ എന്ന ജീവചരിത്രത്തെ ആധാരമാക്കി സിനിമാറ്റോഗ്രാഫർ ആയിരുന്ന എലൻ കുറാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് “ലീ”. ലീ മില്ലറായി കേറ്റ് വിൻസ്ലെറ്റ് അഭിനയിക്കുന്നു. ഫാഷൻ മോഡലിംഗ് രംഗത്ത് നിന്ന് വിരമിച്ച ശേഷം […]
Red Like the Sky / റെഡ് ലൈക്ക് ദ സ്കൈ (2006)
എംസോൺ റിലീസ് – 3384 ഭാഷ ഇറ്റാലിയൻ സംവിധാനം Cristiano Bortone പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.7/10 മിർക്കോ മേനാച്ചി എന്ന ഇറ്റാലിയൻ സൗണ്ട് എഡിറ്ററുടെ ബാല്യകാല അനുഭവങ്ങളെ ആധാരമാക്കി 2005-ൽ പുറത്തിറങ്ങിയ സിനിമയാണ് “റെഡ് ലൈക് ദ സ്കൈ “. സിനിമപ്രേമി ആയിരുന്ന മിർക്കോ എന്ന പത്തുവയസ്സുകാരനായ ഇറ്റാലിയൻ ബാലന് അവിചാരിതമായി ഉണ്ടായ ഒരു അപകടത്തെ തുടർന്ന് കാഴ്ച ശക്തി നഷ്ടമാകുന്നു. അന്നത്തെ ഇറ്റാലിയൻ നിയമപ്രകാരം അന്ധവിദ്യാർത്ഥികൾക്ക് സാധാരണ സ്കൂളുകളിൽ പഠിക്കാൻ […]
Like Water for Chocolate / ലൈക്ക് വാട്ടർ ഫോർ ചോക്ലേറ്റ് (1992)
എംസോൺ റിലീസ് – 2940 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 06 ഭാഷ സ്പാനിഷ് സംവിധാനം Alfonso Arau പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 കുടുംബത്തിലെ ആചാരം നിമിത്തം കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കാൻ കഴിയാത്ത റ്റിറ്റ, തന്റെ പ്രണയിനിയുടെ സാമിപ്യത്തിനായി അവളുടെ സഹോദരിയെ കല്യാണം കഴിക്കേണ്ടി വന്ന പെഡ്രോ. ഇവരുടെ പ്രണയത്തിന്റെ കഥയാണ് ലൈക് വാട്ടർ ഫോർ ചോക്ലേറ്റ്. റ്റിറ്റയുടെ വികാരങ്ങൾ അവളുടെ പാചകത്തിൽ പ്രതിഫലിക്കാൻ തുടങ്ങുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ […]
My Octopus Teacher / മൈ ഒക്റ്റോപ്പസ് ടീച്ചർ (2020)
എംസോൺ റിലീസ് – 2883 ഭാഷ ഇംഗ്ലീഷ് സംവിധാനം Pippa Ehrlich & James Reed പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡോക്യുമെന്ററി 8.1/10 സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലാണ് ക്രേഗ് ഫോസ്റ്റർ ജനിച്ചു വളർന്നത്. ലോകത്തേറ്റവും ഭയാനകവും നീന്താൻ പ്രയാസമുള്ളതുമായ അറ്റ്ലാന്റിക് സമുദ്ര തീരത്ത് നീന്തലും ഡൈവിങ്ങും ഒക്കെയായി കുട്ടിക്കാലം ചിലവിട്ട ക്രേഗ് മുതിർന്നപ്പോൾ അതിൽ നിന്നെല്ലാം അകന്ന് ഒരു ഫിലിം മേക്കറായി ലോകം ചുറ്റി. എന്നാൽ പിന്നീട് എല്ലാത്തിലും വിരസത തോന്നിയ ക്രേഗ് […]
Penguin Bloom / പെൻഗ്വിൻ ബ്ലൂം (2020)
എംസോൺ റിലീസ് – 2779 ഭാഷ ഇംഗ്ലീഷ് സംവിധാനം Glendyn Ivin പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 6.8/10 ഭർത്താവിനോടും കുട്ടികളോടുമൊപ്പം വളരെ സന്തോഷമായി വിനോദസഞ്ചാരവും സർഫിങ്ങുമെല്ലാം ചെയ്ത് ഉല്ലസിച്ചു നടക്കുമ്പോൾ ഒരു അപകടം ഉണ്ടായി നെഞ്ചിന് താഴേക്ക് തളർന്നു കിടപ്പായാലോ? ആ അവസ്ഥ വിവരണത്തിനും അപ്പുറമാണ്. അങ്ങനെയൊരു അവസ്ഥയിൽ തളർന്നു പോകുന്ന സാമിന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗമെത്തുകയാണ്. എന്നാൽ അത് മനുഷ്യനല്ല വണ്ണാത്തിക്കിളി വർഗ്ഗത്തിൽ പെട്ട ഒരു പക്ഷി. ഒരു ചെറിയ പക്ഷി […]
Women on the Verge of a Nervous Breakdown / വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (1988)
എം-സോണ്‍ റിലീസ് – 2638 ക്ലാസ്സിക് ജൂൺ 2021 – 14 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ കോമഡി, ഡ്രാമ 7.6/10 1988- ഇൽ പുറത്തിറങ്ങിയ വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (Mujeres al borde de un ataque de nervios) പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പെഡ്രോ അൽമോഡോവറിന്റെ ബ്ലാക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ഒരു സ്പാനിഷ് ചിത്രമാണ്. തന്നെ ഉപേക്ഷിച്ചു പോയ കാമുകനെ […]
Miracle on 34th Street / മിറക്കിൾ ഓൺ 34th സ്ട്രീറ്റ് (1994)
എം-സോണ്‍ റിലീസ് – 2331 ഭാഷ ഇംഗ്ലീഷ് സംവിധാനം Les Mayfield പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഫാമിലി, ഫാന്റസി 6.6/10 ക്രിസ്മസ് എന്നാൽ കുട്ടികളെ സംബന്ധിച്ച് സാന്താ ക്ലോസാണ്. ചുവന്ന കോട്ടും തൊപ്പിയും വെളുത്ത താടിയും കുടവയറുമൊക്കെയായി റയിൻഡിയർ വലിക്കുന്ന സ്ലെഡ്ജിൽ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ക്രിസ്മസ് അപ്പുപ്പൻ. എന്നാൽ ആ കെട്ടുകഥയിൽ വിശ്വസിക്കാത്ത ഒരു അമ്മയുടെയും മകളുടെയും അടുത്തേക്ക് സ്വയം സാന്താ ക്ലോസ് ആണെന്ന് അവകാശപ്പെടുന്ന ഒരു മനുഷ്യൻ […]
Adam / ആദം (2019)
എം-സോണ്‍ റിലീസ് – 2148 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 05 ഭാഷ അറബിക് സംവിധാനം Maryam Touzani പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.1/10 മറിയം ടൗസാനി സംവിധാനം ചെയ്ത മൊറോക്കൻ സിനിമയാണ് ആദം (2019). ജോലിയന്വേഷിച്ച് നടക്കുന്ന അവിഹിഹിതഗർഭം ധരിച്ച സാമിയ എന്ന യുവതിയുടേയും അവൾക്ക് അഭയം നൽകുന്ന അബ്ല എന്ന വിധവയുടെയും കഥയാണ് ആദം.കല്യാണത്തിന് മുൻപുള്ള ഗർഭധാരണം മൊറോക്കോയിൽ നിയമവിരുദ്ധമായിരുന്ന കാലത്ത് സംവിധായികയുടെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ഒരു യുവതിക്ക് അഭയം […]