എം-സോണ്‍ റിലീസ് – 553 അദ്ധ്യാപക ചലച്ചിത്രോൽസവം-1 ഭാഷ ഇംഗ്ലീഷ് സംവിധാനം ജയിംസ് ക്ലാവൽ പരിഭാഷ നന്ദലാൽ ജോണർ ഡ്രാമ 7.7/10 ‘ടു സർ, വിത്ത് ലൗവ്’ (സാറിന് സ്നേഹപൂർവം). ഇ.ആർ. ബ്രെയ്ത്വെയ്റ്റിന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി ജയിംസ് ക്ലാവൽ നിർമിച്ച ഈ ചലച്ചിത്രം പല രീതിയിലും മറ്റു ഹോളിവുഡ് ചിത്രങ്ങളിൽനിന്ന് ഏറെ വിഭിന്നമാണ്. ജയിംസ് ക്ലാവൽതന്നെ തിരക്കഥയെഴുതി സംവിധാനംചെയ്ത ഈ ചിത്രത്തിൽ കറുത്ത വർഗക്കരനായ സിഡ്നി പോയിറ്റിയറാണു നിറഞ്ഞുനിൽക്കുന്നത്. താക്കറെ എന്ന പേരിലുള്ള ഒരു […]
Nazarin / നസറിൻ (1959)
എം-സോണ്‍ റിലീസ് – 497 ഭാഷ സ്പാനിഷ് (മെക്സിക്കൻ) സംവിധാനം Luis Buñuel പരിഭാഷ ആർ. നന്ദലാൽ, ഓപ്പൺ ഫ്രെയിം ജോണർ ഡ്രാമ 7.9/10 ഇരുപതാംനൂറ്റാണ്ടു തുടങ്ങുന്ന വർഷത്തിലെ ഫെബ്രുവരി 22– നു സ്പെയിനിൽ ജനിച്ച്, ഫ്രാൻസിലൂടെ അമേരിക്കയിലെത്തി, മെക്സിക്കോയിലൂടെ ജീവിതചക്രം പൂർത്തിയാക്കിയ സംവിധായകൻ – ലൂയി ബുനുവൽ. ആന്തരിക ജീവിതത്തെ അനന്യമായ അനുഭവങ്ങളിലൂടെ പ്രദർശിപ്പിച്ചു തിരശ്ശീലകൾക്കു തീ പിടിപ്പിച്ചു. കാനിലും ഓസ്കറിലുമൊക്കെ പലവട്ടം അംഗീകരിക്കപ്പെട്ട ബുനുവൽ അറിയപ്പെടുന്നതു ചലച്ചിത്രകാരൻ എന്ന നിലയിലാണെങ്കിലും എഴുത്തുകാരൻ എന്ന നിലയിലുള്ള […]
Parched / പാര്‍ച്ചെഡ് (2016)
എം-സോണ്‍ റിലീസ് – 469 ഭാഷ ഹിന്ദി സംവിധാനം Leena Yadav പരിഭാഷ നന്ദലാൽ .ആർ ജോണർ ഡ്രാമ 7.5/10 ലീന യാദവ് സംവിധാനം ചെയ്ത് 2016 ല്‍ റിലീസ് ചെയ്ത ഹിന്ദി ചിത്രമാണ് പാര്‍ച്ചെഡ്. രാധിക ആപ്തെ, സര്വീന് ചൗള, തനിഷ്ത ചാറ്റര്‍ജീ, ലെഹാര്‍ ഖാന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. രാജസ്ഥാനിലെ ഒരു മരുഭൂമിയ്ക്ക് സമീപത്തെ ഗ്രാമത്തില്‍ ജീവിയ്ക്കുന്ന ലജ്ജോ, ബിജ്ലി, റാണി, ജാനകി എന്നിവരിലൂടെ അവരുടെ ജീവിതപ്രശ്നങ്ങളെപ്പറ്റിയും ഗ്രാമത്തിന്റെ ശിഥിലമായ സാമൂഹികാന്തരീക്ഷത്തെപ്പറ്റിയും പാര്‍ച്ചെഡ് ചര്‍ച്ച […]
Embrace of the Serpent / എംബ്രേസ് ഓഫ് ദി സർപന്റ് (2015)
എം-സോണ്‍ റിലീസ് – 467 ഭാഷ സ്പാനിഷ്, പോർച്ചുഗീസ് സംവിധാനം Ciro Guerra പരിഭാഷ നന്ദലാൽ .ആർ ജോണർ അഡ്വഞ്ചർ, ഡ്രാമ 7.9/10 ബ്ലാക്ക് ആന്റ് വൈറ്റ് സങ്കേതം ഉപയോഗിച്ച് ഒരു നൂറ്റാണ്ടു മുമ്പുള്ള കഥപറഞ്ഞ് പ്രേക്ഷകന് പൂർണ സംവേദനാത്മകത പകർന്നു നൽകുകയാണ് കൊളംബിയൻ സംവിധായകനായ സിറോ ഗുവേര തന്റെ എംബ്രേസ് ഓഫ് സർപന്റ് എന്ന ചിത്രത്തിലൂടെ. കൊളോണിയൽ കാലത്തെ കൊള്ളയുടെയും അധിനിവേശങ്ങളുടെയും ഫലമായി വടക്കേ അമേരിക്കയിൽ കരനിഴൽ വീഴ്ത്തിയ ജീവിതസാഹചര്യങ്ങളെ വിമർശനാത്മകമായി സമീപിച്ചിരിക്കുകയാണ് ഈ ചിത്രം. […]
Court / കോർട്ട് (2014)
എം-സോണ്‍ റിലീസ് – 386 ഭാഷ മറാത്തി സംവിധാനം Chaitanya Tamhane പരിഭാഷ ആർ. നന്ദലാൽ ജോണർ ഡ്രാമ 7.7/10 നടപ്പുകാല ഇന്ത്യ നീതിന്യായ വ്യവസ്ഥിതിയുടെ ജീർണ്ണതയെ നാടകീയതയുടെ നിറക്കലര്‍പ്പില്ലാതെ തീര്‍ത്തും സ്വാഭാവികമായി കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് കോര്‍ട്ടിലൂടെ സംവിധായകനായ ചൈതന്യ തംഹാനെ എന്ന ഇരുപത്തിയേഴുകാരന്. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും നാടന്‍പാട്ടുകള്‍ പാടിയും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായ നാരായണ്‍ കാംബ്ലെയെ ഒരു ദലിത് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കവെ പോലീസ് അറസ്റ്റ് ചെയ്യുന്നു. മുംബൈയിലെ ഓടയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ തൊഴിലാളിയെ […]
Woman In The Dunes / വുമൺ ഇൻ ദ ഡ്യൂൺസ് (1964)
എം-സോണ്‍ റിലീസ് – 287 ക്ലാസ്സിക് ജൂൺ 2016 – 05 ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Teshigahara പരിഭാഷ ആർ. നന്ദലാൽ ജോണർ ഡ്രാമ, ത്രില്ലർ 8.5/10 ലോക സിനിമാ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായാണ് ‘വുമൺ ഇൻ ദ ഡ്യൂൺസ്’ കണക്കാക്കപ്പെടുന്നത്. 1962 ൽ പുറത്തിറങ്ങിയ ഇതേപേരുള്ള നോവലിനെ ആസ്പദമാക്കി, 1964ൽ ഹിരോഷി തെഷിഗഹാരയാണ് സിനിമ സംവിധാനം ചെയ്തത്. മണൽക്കൂനയിൽ ജീവിക്കുന്ന സ്ത്രീയുടെ കഥപറയുന്ന സിനിമ ലോക ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Clouds of Sils Maria / ക്ലൗഡ്സ് ഓഫ് സിൽസ് മരിയ (2014)
എം-സോണ്‍ റിലീസ് – 253 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Assayas പരിഭാഷ ആർ നന്ദലാൽ ജോണർ ഡ്രാമ 6.7/10 മരിയ എൻഡേഴ്സ് എന്ന പ്രമുഖ നടിയും അവരുടെ അസിസ്റ്റന്റ് വാലന്റൈനും സൂറിച്ചിലേക്കുള്ള യാത്രയിലാണ്. യാത്രയ്ക്കിടയിലാണ് മരിയയെ ഒരു നടിയാക്കി മാറ്റിയ വിലെം മെൽകിയറുടെ മരണവാർത്ത അവരെ തേടിയെത്തുന്നത്. വിലെമിന്റെ മലോയാസ് സ്നേക്ക് എന്ന നാടകത്തിലൂടെയാണ് മരിയ അഭിനയ രംഗത്തേക്കെത്തുന്നത്. പിന്നീട് അതിന്റെ തന്നെ സിനിമാരൂപാന്തരത്തിലും മരിയ അഭിനയിച്ചിരുന്നു. ഇതിൽ ഹെലെന എന്ന നാൽപതുകളിലെത്തി നിൽക്കുന്ന ഒരു […]
The Painting / ദ പെയിന്റിംഗ് (2011)
എം-സോണ്‍ റിലീസ് – 137 ഭാഷ ഫ്രഞ്ച് സംവിധാനം Jean-François Laguionie പരിഭാഷ പ്രേമചന്ദ്രന്, നന്ദലാല്‍ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഡ്രാമ 7.4/10 ഒരു ചിത്രകാരന്റെ വീടിന്റെ ചുമരില്‍ അയാള്‍ പൂര്ത്തിയാക്കാതെയിട്ട ഒരു ചിത്രത്തിലെ പല അവസ്ഥകളിലുള്ള കഥാപാത്രങ്ങളുടെ ജീവിതമാണ് ദ പെയിന്റിംഗിന്റെ പ്രമേയം. മൂന്നു തരത്തിലുള്ള കഥാപാത്രങ്ങളാണ് ആ ചിത്രത്തിലുള്ളത്. ‘ടൗപിന്സ്’ എന്ന വിഭാഗം നിറങ്ങളും ഭാവങ്ങളും നല്കി ചിത്രകാരന് പൂര്‍ത്തിയാക്കിയ കഥാപാത്രങ്ങളാണ്. തൊട്ടുതാഴത്തെ പടിയിലുള്ള ‘പഫീനി’ കളാകട്ടെ പകുതിയോളം അദ്ദേഹത്തിനു പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞവയും എന്നാല്‍ […]