എംസോൺ റിലീസ് – 2751 ഭാഷ ഹിന്ദി സംവിധാനം Amol Palekar പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 6.5/10 അമോൽ പാലേക്കറിന്റെ സംവിധാനത്തിൽ വിജയധൻ ദേത്തയുടെ രാജസ്ഥാനി ഭാഷയിലുള്ള ചെറുകഥയെ ആസ്പദമാക്കി 2005 ജൂൺ 24ന് പുറത്തിറങ്ങിയ ഫാന്റസി ചലച്ചിത്രമാണ് പഹേലി. നവൽഗഡിലെ വ്യാപാരിയായ കിശൻലാലും ലാച്ചിയുമായുള്ള വിവാഹത്തോടെയാണ് കഥ ആരംഭിക്കുന്നത്. വിവാഹത്തിന്റെ പിറ്റേന്നുതന്നെ കിശൻലാൽ വ്യാപാരത്തിനായി അന്യദേശത്തേക്ക് പുറപ്പെടുന്നു. ഇതേ സമയം ലാച്ചിയിൽ അനുരക്തനായ ഒരു ഭൂതം കിശൻലാലിന്റെ രൂപം ധരിച്ച് […]
Shershaah / ഷേർഷ (2021)
എംസോൺ റിലീസ് – 2738 ഭാഷ ഹിന്ദി സംവിധാനം Vishnuvardhan പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ബയോഗ്രഫി, ഹിസ്റ്ററി, വാർ 8.9/10 കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച്, രാജ്യം പരം വീർ ചക്ര നൽകി ആദരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി 2021 പുറത്തിറങ്ങിയ ചിത്രമാണ് ‘ഷേർഷ’. ക്യാപ്റ്റൻ വിക്രം ബത്രയുടെ കശ്മീരിലെ ആദ്യ പോസ്റ്റിങ്ങ്, കശ്മീരിൽ അദ്ദേഹം നേതൃത്വം നൽകിയ ദൗത്യങ്ങൾ, അദ്ദേഹത്തിന്റെ പ്രണയം, കാർഗിൽ യുദ്ധത്തിലെ വീരമൃത്യു എന്നിവയാണ് ഈ ചിത്രത്തിൽ […]
Kota Factory Season 1 / കോട്ട ഫാക്ടറി സീസൺ 1 (2019)
എംസോൺ റിലീസ് –2708 ഭാഷ ഹിന്ദി സംവിധാനം Raghav Subbu പരിഭാഷ പ്രജുൽ പി ജോണർ കോമഡി. ഡ്രാമ 9.2/10 JEE-IIT എൻട്രൻസ് കോച്ചിങ്ങിന് പ്രശസ്തിയാർജിച്ച രാജസ്ഥാനിലെ ഒരു പട്ടണമാണ് കോട്ട. ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ IIT എന്ന സ്വപ്നവുമായി അവിടെ പഠിക്കാൻ വരാറുണ്ട്. അതുപോലെ കോട്ടയിൽ എത്തുന്ന വൈഭവിന്റെ കഥയാണ് അഞ്ച് എപ്പിസോഡുകളുള്ള ഈ വെബ് സീരീസ് പറയുന്നത്. അവൻ്റെ കോട്ടയിലെ അനുഭവങ്ങൾ, കൂട്ടുകാർ, അധ്യാപകർ, പ്രണയം, അതോടൊപ്പം കോട്ട എന്ന നഗരത്തിന്റെ […]
Bad Times at the El Royale / ബാഡ് ടൈംസ് അറ്റ് ദ എൽ റൊയാൽ (2018)
എംസോൺ റിലീസ് – 2686 ഭാഷ ഇംഗ്ലീഷ് സംവിധാനം Drew Goddard പരിഭാഷ പ്രജുൽ പി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 ഡ്ര്യൂ ഗൊഡാർഡിൻ്റെ സംവിധാനത്തിൽ 2018ൽ റിലീസ് ചെയ്ത നിയോ നോയിർ ത്രില്ലർ സിനിമയാണ് “ബാഡ് ടൈംസ് അറ്റ് ദ എൽ റൊയാൽ“. എഴുപതുകളുടെ തുടക്കത്തിലെ ഒരു ദിവസത്തിൽ കാലിഫോർണിയയുടേയും നെവാഡയുടേയും ഒത്ത മധ്യത്തിലായി സ്ഥിതിചെയ്യുന്ന, ഒരു ജീവനക്കാരൻ മാത്രമുള്ള, എൽ റൊയാൽ ഹോട്ടലിൽ അവിചാരിതമായി എഴു പേർ ഒത്തുചേരുന്നു. ഒരു പാതിരി, ഒരു […]
Dolly Kitty Aur Woh Chamakte Sitare / ഡോളി കിറ്റി ഓർ വോ ചമക്തേ സിതാരേ (2020)
എം-സോണ് റിലീസ് – 2618 ഭാഷ ഹിന്ദി സംവിധാനം Alankrita Shrivastava പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ 5.3/10 അലങ്കൃത ശ്രീവാസ്തവിൻ്റെ സംവിധാനത്തിൽ 2020ൽ റീലീസ് ചെയ്ത ചിത്രമാണ് ‘ഡോളി കിറ്റി ഔർ വോ ചമക്തേ സിതാരെ’. കൊങ്കണ സെൻ ശർമയും ഭൂമി പെഡ്നേക്കറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഡോളി നോയിഡയിൽ ഭർത്താവും രണ്ട് ആൺ മക്കളുമായി ജീവിക്കുകയാണ്. സ്വന്തമായി ജോലിയുണ്ടെങ്കിലും ജീവിതത്തിൽ വളലെയധികം വിരസത അനുഭവിക്കുന്നവളാണ്. ഈ സാഹചര്യത്തിലാണ് അവളുടെ കസിനായ കാജൽ അവളോടൊപ്പം […]
Hindi Medium / ഹിന്ദി മീഡിയം (2017)
എം-സോണ് റിലീസ് – 2583 ഭാഷ ഹിന്ദി സംവിധാനം Saket Chaudhary പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ 7.9/10 സാകേത് ചൗധരിയുടെ സംവിധാനത്തിൽ ഇർഫാൻ ഖാൻ കേന്ദ്ര കഥാപാത്രമായി2017ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹിന്ദി മീഡിയം. വസ്ത്ര വ്യാപാരിയായ രാജ് ബത്ര ഭാര്യ മീത്തയ്ക്കും മകൾ പിയയ്ക്കുമൊപ്പംദില്ലിയിലെ ചാന്ദ്നി ചൗക്കിലാണ് താമസം. രാജും മീത്തയും സർക്കാർ സ്കൂളിൽ പഠിച്ചവരാണ് അതുകൊണ്ടുതന്നെ അവർക്ക് ജീവിതത്തിൽ വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർ സ്വന്തം മകളെ ദില്ലിയിലെ ഏറ്റവും […]
Gone Baby Gone / ഗോൺ ബേബി ഗോൺ (2007)
എം-സോണ് റിലീസ് – 2557 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Affleck പരിഭാഷ പ്രജുൽ പി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.6/10 അമേരിക്കയിലെ ബോസ്റ്റണിൽ വച്ച് നാലു വയസ്സുകാരി അമാൻ്റ മക്രീഡിയെ അവളുടെ വീട്ടിൽ നിന്നും ആരോ തട്ടിക്കൊണ്ടു പോകുന്നു. പോലീസിന്റെ അന്വേഷണം വഴിമുട്ടിയ സമയത്ത് അമാൻ്റയുടെ ആൻ്റി, ബീട്രിസ് മക്രീഡി സ്വകാര്യ കുറ്റാന്വേഷകരും, കാമുകീ കാമുകൻമാരുമായ പാട്രിക്ക് കെൻസിയെയും, ആൻജി ജനേറൊയേയും അന്വേഷണത്തിൻ്റെ ചുമതല ഏൽപിക്കുന്നു. ബോസ്റ്റൺ പോലീസ് ക്യാപ്റ്റൻ ജാക്ക് ഡോയലിൻ്റെ നിർദ്ദേശ […]
Dear Zindagi / ഡിയർ സിന്ദഗി (2016)
എം-സോണ് റിലീസ് – 2550 ഭാഷ ഹിന്ദി സംവിധാനം Gauri Shinde പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ് 7.5/10 ഗൗരി ഷിൻഡെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡിയർ സിന്ദഗി. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷാരുഖ് ഖാനും ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കൈര മുംബൈയിൽ പരസ്യ ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫർ ആയി ജോലി ചെയ്യുകയാണ്. സ്വന്തമായി ഒരു സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കണം എന്നതാണ് അവളുടെ സ്വപ്നം. സിനിമാ […]