എം-സോണ് റിലീസ് – 2611 ക്ലാസ്സിക് ജൂൺ 2021 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Aldrich പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 സഹോദരിമാരായ ജെയിൻ ഹഡ്സണും ബ്ലാഞ്ച് ഹഡ്സണും ഹോളിവുഡ് നടിമാരായിരുന്നു. ആയ കാലത്ത് സൂപ്പർതാരമായിരുന്നു ബ്ലാഞ്ച്. പക്ഷേ ജെയിൻ ചെറിയ വേഷങ്ങളിൽ ഒതുങ്ങിപ്പോയി.ഒരു അപകടം ബ്ലാഞ്ചിനെ അരയ്ക്കു താഴേക്ക് തളർത്തിക്കളഞ്ഞു. പ്രായമായതോടെ ജെയിനിനും ബ്ലാഞ്ചിനും സിനിമകളും ഇല്ലാതായി. പഴയ ഓർമകളും പേറി വലിയൊരു വീട്ടിൽ കഴിയുകയാണ് ഇരുവരും. വീൽചെയറിൽ […]
Anthropoid / ആന്ത്രൊപോയ്ഡ് (2016)
എം-സോണ് റിലീസ് – 2604 ഭാഷ ഇംഗ്ലീഷ് സംവിധാനം Sean Ellis പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.2/10 പൂർണമായും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കപ്പെട്ട വാർ/ ത്രില്ലർ സിനിമയാണ് ആന്ത്രൊപോയ്ഡ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ ഉദ്യോഗസ്ഥനായ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനെ കൊല്ലാൻ ചെക്കോസ്ലോവാക്യൻ പോരാളികൾ നടത്തിയ ‘ഓപ്പറേഷൻ ആന്ത്രൊപോയ്ഡി’ൻ്റെ ചലച്ചിത്ര ആവിഷ്കാരമാണിത്. മ്യൂണിക് ഉടമ്പടിയെ തുടർന്ന് ചെക്കോസ്ലോവാക്യ നാസി ജർമനിക്ക് കീഴടങ്ങി. കൊടും ക്രൂരനായ നാസി ഉദ്യോഗസ്ഥൻ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനു […]
Black Book / ബ്ലാക്ക് ബുക്ക് (2006)
എം-സോണ് റിലീസ് – 2572 MSONE GOLD RELEASE ഭാഷ ഡച്ച്, ജർമൻ സംവിധാനം Paul Verhoeven പരിഭാഷ പ്രശോഭ് പി.സി. ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.7/10 എക്കാലത്തെയും ഏറ്റവും മികച്ച ഡച്ച് സിനിമയായി ഹോളണ്ട് ജനത തിരഞ്ഞെടുത്ത ചിത്രമാണ് 2006-ൽ ഇറങ്ങിയ ‘ബ്ലാക്ക് ബുക്ക്’. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലർ നടത്തിയ ജൂത വംശഹത്യയാണ് ചിത്രത്തിൻ്റെ കഥാ പശ്ചാത്തലം. അക്കാലം വരെ ഇറങ്ങിയ ഡച്ച് സിനിമകളിൽ ഏറ്റവും മുതൽമുടക്കുള്ളതും ‘ബ്ലാക്ക് ബുക്ക്’ ആയിരുന്നു.നാസികളുടെ കീഴിലുള്ള […]
The Ghost Writer / ദി ഗോസ്റ്റ് റൈറ്റർ (2010)
എം-സോണ് റിലീസ് – 2539 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ പ്രശോഭ് പി.സി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.2/10 മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആഡം ലാങ്, തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഓർമക്കുറിപ്പുകൾ പുസ്തകമാക്കി ഇറക്കാനുള്ള ഒരുക്കത്തിലാണ്. പുസ്തകം എഴുതാൻ സഹായിയെ (ഗോസ്റ്റ് റൈറ്റർ) പ്രസാധകർ നിയോഗിക്കുന്നു. താൽപര്യം ഇല്ലാതിരുന്നിട്ടും, നല്ല പ്രതിഫലം തരാമെന്ന് പറഞ്ഞപ്പോൾ നായകൻ (ചിത്രത്തിൽ ഇയാൾക്ക് പേരില്ല) ആ ജോലി ഏറ്റെടുക്കുന്നു. തനിക്ക് മുമ്പ് ലാങ്ങിനു വേണ്ടി ജോലി ചെയ്ത […]
L.A. Confidential / എൽ. എ. കോൺഫിടെൻഷ്യൽ (1997)
എം-സോണ് റിലീസ് – 2537 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Curtis Hanson പരിഭാഷ പ്രശോഭ് പി.സി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 ഹോളിവുഡ് ക്രൈം ത്രില്ലർ സിനിമകളിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ് 1997ൽ ഇറങ്ങിയ എൽ. എ. കോൺഫിടെൻഷ്യൽ. റസ്സൽ ക്രോ, കെവിൻ സ്പേസി, ഗയ് പിയേഴ്സ്, കിം ബേസിംഗർ എന്നീ വലിയ താരനിര അണിനിരക്കുന്ന ചിത്രം മികച്ച അവലംബിത തിരക്കഥക്കും മികച്ച സഹനടിക്കുമുള്ള (ബേസിംഗർ) ഓസ്കാർ പുരസ്കാരം നേടി.ലോസ് ആഞ്ചലസിൽ […]
Cool Hand Luke / കൂൾ ഹാൻഡ് ലൂക്ക് (1967)
എം-സോണ് റിലീസ് – 2467 ഭാഷ ഇംഗ്ലീഷ് സംവിധാനം Stuart Rosenberg പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ 8.1/10 പ്രിസൺ ഡ്രാമ സിനിമകളിൽ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ് പോൾ ന്യൂമാൻ നായകനായ ‘കൂൾ ഹാൻഡ് ലൂക്ക്’. ഫ്ലോറിഡയിലെ ഒരു പ്രിസൺ ക്യാമ്പിൽ കഴിഞ്ഞ കുറ്റവാളിയുടെ അനുഭവക്കുറിപ്പുകൾ ആധാരമാക്കിയാണ് ഈ ചിത്രം നിർമിച്ചത്.പട്ടാളത്തിലെ സേവനത്തിൽ നിന്ന് പിരിഞ്ഞ് നാട്ടിൽ ഒരു അരാജക ജീവിതം നയിക്കുന്നയാളാണ് ലൂക്ക് ജാക്സൺ. ഒരു നിസ്സാര കുറ്റത്തിനാണ് ഇയാൾ ജയിലിലാകുന്നത്. […]
The Snorkel / ദി സ്നോർക്കെൽ (1958)
എം-സോണ് റിലീസ് – 2466 ഭാഷ ഇംഗ്ലീഷ്, ഇറ്റാലിയൻ സംവിധാനം Guy Green പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 6.8/10 ഇറ്റലിയിലെ ഒരു ആഡംബര വില്ലയിലാണ് പോൾ ഡെക്കറും ഭാര്യയും കഴിയുന്നത്. സ്വത്തിനു വേണ്ടി ഡെക്കർ തന്റെ ഭാര്യയെ കൊല്ലുന്നു. ഭാര്യക്ക് മയക്കുമരുന്ന് നൽകി ഉറക്കിയിട്ട്, മുറിയിൽ ഗ്യാസ് കയറ്റിവിട്ടാണ് കൊല്ലുന്നത്. പോലീസ് അടക്കം ആരും ഡെക്കറിനെ സംശയിക്കുന്നില്ല.പക്ഷേ, മരിച്ച സ്ത്രീയുടെ ആദ്യ ബന്ധത്തിലുള്ള, കൗമാരക്കാരിയായ മകൾ ക്യാൻഡിക്ക് കൊലപാതകി ആരെന്ന് […]
The Gift / ദി ഗിഫ്റ്റ് (2015)
എം-സോണ് റിലീസ് – 2458 ഭാഷ ഇംഗ്ലീഷ് സംവിധാനം Joel Edgerton പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 ചിക്കാഗോയിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് താമസം മാറി എത്തുകയാണ് സൈമണും ഭാര്യ റോബിനും. സൈമണ് പുതിയ ഓഫീസ് തുടങ്ങണം, ജോലിയിൽ പ്രൊമോഷൻ വേണം എന്നൊക്കെയാണ് ലക്ഷ്യം. സ്വന്തമായി ബിസിനസ് ചെയ്തിരുന്ന റോബിൻ തൽക്കാലം വീട്ടുകാര്യങ്ങൾ ഒക്കെ നോക്കി ഒതുങ്ങിക്കൂടാൻ തീരുമാനിക്കുന്നു.ഇതിനിടെയാണ് ഇവർ യാദൃച്ഛികമായി ഒരാളെ സൂപ്പർമാർക്കറ്റിൽ വച്ച് കണ്ടുമുട്ടുന്നത്. സൈമണിന്റെ ഒരു […]