എം-സോണ്‍ റിലീസ് – 2416 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Hunter പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ 6.6/10 ഈഡിത്ത് മൂർ എന്ന ഈഡിക്ക് വയസ് 80 കഴിഞ്ഞു. വീൽ ചെയറിൽ കഴിയുന്ന ഭർത്താവിനൊപ്പമാണ് താമസം. മകളെ നന്നായി വളർത്തി വിവാഹം ചെയ്ത് അയച്ചു. ഭർത്താവിനെ ശുശ്രൂഷിച്ചാണ് ഇപ്പോൾ ജീവിതം.പണ്ട് അച്ഛനൊപ്പം നടത്തിയ വിനോദയാത്രകളുടെ ഓർമകളാണ് ഈഡിക്ക് ഇപ്പോൾ കൂട്ട്. ജീവിതം അവസാനിക്കുന്നതിന് മുമ്പ് ആ പഴയ കാല അനുഭവങ്ങൾ ഒന്നുകൂടി ആസ്വദിക്കണമെന്ന് […]
Blood Simple / ബ്ലഡ് സിമ്പിൾ (1984)
എം-സോണ്‍ റിലീസ് – 2412 ഭാഷ ഇംഗ്ലീഷ് സംവിധാനം Joel Coen, Ethan Coen പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 ആബി എന്ന യുവതി, തന്റെ ഭർത്താവായ മാർട്ടിയുമായി അത്ര രസത്തിലല്ല. അയാളുടെ പെരുമാറ്റവും രീതികളുമായി പൊരുത്തപ്പെട്ട് പോകാൻ അവൾക്ക് കഴിയുന്നില്ല. മാർട്ടി ഒരു ബാറിന്റെ ഉടമയാണ്. ഈ ബാറിലെ ജീവനക്കാരനായ റേയുമായി ആബി അടുക്കുന്നു.ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് വഴിയാണ് അവരുടെ ബന്ധത്തിന്റെ കാര്യം മാർട്ടി അറിയുന്നത്. ഇരുവരുടെയും കിടപ്പറയിലെ ചിത്രങ്ങൾ […]
Wait Until Dark / വെയിറ്റ് അണ്ടിൽ ഡാർക്ക് (1967)
എം-സോണ്‍ റിലീസ് – 2397 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രശോഭ് പി.സി. ജോണർ ത്രില്ലർ 7.8/10 ത്രില്ലർ സിനിമകളിലെ ലോകപ്രസിദ്ധ ക്ലാസിക്കുകളിൽ ഒന്നാണ് 1967ൽ ഇറങ്ങിയ ‘വെയ്റ്റ് അണ്ടിൽ ഡാർക്ക്’. ഭൂരിഭാഗവും ഒരു മുറിക്കുള്ളിൽ ചിത്രീകരിച്ച സിനിമ, മുഴുവൻ സമയവും സസ്പെൻസ് നിലനിർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. ലിസ എന്ന യുവതി ഒരു പാവക്കുള്ളിൽ ഹെറോയിൻ ഒളിപ്പിച്ച് ന്യൂയോർക്കിലേക്ക് കടത്തുന്നു. പക്ഷേ വിമാനത്താവളത്തിൽ വച്ച് അവിചാരിതമായി ഒരാളെ കാണുന്ന ലിസ, ഒരു […]
The Duke of Burgundy / ദി ഡ്യുക്ക് ഓഫ് ബർഗണ്ടി (2014)
എം-സോണ്‍ റിലീസ് – 2384 ഇറോടിക് ഫെസ്റ്റ് – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Strickland പരിഭാഷ രാഹുൽ രാജ്, പ്രശോഭ് പി.സി. ജോണർ ഡ്രാമ, റൊമാൻസ് 6.5/10 2014-ൽ ഇറങ്ങിയ ബ്രിട്ടീഷ് ഇറോട്ടിക് ഡ്രാമയാണ് ദി ഡ്യൂക്ക് ഓഫ് ബർഗണ്ടി. ലൈംഗിക പങ്കാളിയുടെ ഇച്ഛകൾക്ക് അടിമയെ പോലെ നിന്നു കൊടുക്കുന്നത് ആസ്വദിക്കുന്ന ചിലർ സമൂഹത്തിലുണ്ട്. ഇതിന്റെ വിവിധ തലങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്. ശലഭങ്ങളെക്കുറിച്ച് പഠനം നടത്തുന്നയാളാണ് മധ്യവയസ്കയായ സിന്തിയ. ഇവരുടെ സഹായിയും വീട്ടുജോലിക്കാരിയുമായി […]
My First Client / മൈ ഫസ്റ്റ് ക്ലയന്റ് (2019)
എം-സോണ്‍ റിലീസ് – 2383 ഭാഷ കൊറിയൻ സംവിധാനം Kyu-sung Jang പരിഭാഷ പ്രശോഭ് പി.സി. ജോണർ ഡ്രാമ 7.2/10 സമൂഹത്തിൽ എക്കാലവും നിലനിൽക്കുന്ന ബാലപീഢനം വിഷയമാക്കിയ, ഏറെ ശ്രദ്ധ നേടിയ കൊറിയൻ ചിത്രം. പ്രസ്തുത വിഷയം മനസിൽ വല്ലാതെ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.നിയമ ബിരുദം നേടി ജോലിയില്ലാതെ നടക്കുകയാണ് ജുങ്-യോപ് എന്ന യുവാവ്. പല ഇന്റർവ്യുവിലും പങ്കെടുക്കുന്നുണ്ടെങ്കിലും ജോലി മാത്രം ശരിയാകുന്നില്ല. ഒടുവിൽ മൂത്ത സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങി തൽക്കാലം ബാലാവകാശ സമിതിയിൽ ജോലിക്ക് […]
Crash / ക്രാഷ് (1996)
എം-സോണ്‍ റിലീസ് – 2354 ഇറോടിക് ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ രാഹുൽ രാജ്, പ്രശോഭ് പി. സി. ജോണർ ഡ്രാമ 6.4/10 ദമ്പതികളായ ജയിംസ് ബാലഡും ഭാര്യ കാതറിനും നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക ജീവിതം നയിക്കുന്നവരാണ്. ഇഷ്ടമുള്ളവരുമായി ബന്ധത്തിൽ ഏർപ്പെടുന്ന ഇവരുടെ ദാമ്പത്യം പക്ഷേ അത്രകണ്ട് തൃപ്തികരമല്ല. അവിഹിത ബന്ധങ്ങളുടെ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിലാണ് അവർ സുഖം കണ്ടെത്തുന്നത്.ഒരിക്കൽ ജയിംസിന്റെ കാർ അപകടത്തിൽ പെടുന്നു. ഇതേ അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി […]
Tenet / ടെനെറ്റ് (2020)
എം-സോണ്‍ റിലീസ് – 2332 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 7.6/10 ടൈം-ട്രാവലിന്റെ തന്നെ മറ്റൊരു വേർഷനായ ടൈം റിവേഴ്സ് പ്രമേയമാക്കി ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ആക്ഷൻ/സൈ-ഫൈ ചിത്രം.പേര് പറയാത്ത, ‘നായകൻ’ എന്ന് മാത്രം വിളിക്കപ്പെടുന്ന മുഖ്യകഥാപാത്രം ഉക്രെയിനിലെ ഒരു ഓപ്പറ ഹൗസിലെ അണ്ടർ കവർ ഓപ്പറേഷനിൽ പങ്കെടുക്കുന്നു. അവിടെ വച്ച് ശത്രുക്കളുടെ പിടിയിലാകുന്ന നായകൻ പീഡനങ്ങൾക്ക് ഇരയാകുന്നു.താൻ […]
Sisters / സിസ്റ്റേഴ്സ് (1972)
എം-സോണ്‍ റിലീസ് – 2259 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian De Palma പരിഭാഷ പ്രശോഭ് പി.സി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.9/10 ഡാനിയേൽ ബ്രട്ടോൺ ഒരു ഫ്രഞ്ച് – കനേഡിയൻ മോഡലും അഭിനേത്രിയുമാണ്. ഒരു ടെലിവിഷൻ റിയാലിറ്റി ഷോയ്ക്കിടെ അവൾ ഫിലിപ്പ് എന്ന യുവാവിനെ പരിചയപ്പെടുന്നു. ഇരുവരും ഒരുമിച്ച് ഡിന്നറിന് പോകുകയും അടുപ്പത്തിലാവുകയും ചെയ്യുന്നു. ഡിന്നറിനിടെ ആണ് ഡാനിയേൽ വിവാഹം കഴിച്ചിരുന്നെന്നും ഡിവോഴ്സ്ഡ് ആണെന്നും ഫിലിപ്പ് അറിയുന്നത്. പക്ഷേ മുൻ ഭർത്താവ് എമിൽ എന്തോ […]