MSONE GOLD RELEASE എം-സോണ്‍ റിലീസ് – 2229 ഭാഷ ഇംഗ്ലീഷ്, ജാപ്പനീസ് സംവിധാനം David Lean പരിഭാഷ പ്രശോഭ് പി.സി ജോണർ അഡ്വെഞ്ചർ, ഡ്രാമ, വാർ 8.1/10 രണ്ടാം ലോക മഹായുദ്ധം പശ്ചാത്തലമാക്കി 1957ൽ ഇറങ്ങിയ ക്ലാസിക് വാർ അഡ്വഞ്ചർ ചിത്രമാണിത്. ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും പ്രൊഡക്ഷൻ കമ്പനികൾ ചേർന്ന് നിർമിച്ച ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. വലിയ നിരൂപക പ്രശംസയും നേടി. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാന്റെ നേതൃത്വത്തിൽ പണിത ബർമ-സയാം റെയിൽപാതയുമായി […]
The Little Comrade / ദി ലിറ്റിൽ കോമ്രേഡ് (2018)
എം-സോണ്‍ റിലീസ് – 2189 ഭാഷ എസ്റ്റോണിയൻ, റഷ്യൻ സംവിധാനം Moonika Siimets പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ 7.2/10 സ്റ്റാലിന്റെ ഭരണത്തിനു കീഴിലുള്ള എസ്റ്റോണിയ പശ്ചാത്തലമാക്കി 2018-ൽ ഇറങ്ങിയ ചിത്രമാണ് ‘ദ ലിറ്റിൽ കോമ്രേഡ്’. എസ്റ്റോണിയയിലെ പ്രശസ്ത എഴുത്തുകാരി ലേലോ തുംഗൽ തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ ആസ്പദമാക്കി രചിച്ച പുസ്തകങ്ങളാണ് ചിത്രത്തിന് പ്രചോദനം.1950 കാലഘട്ടത്തിലെ എസ്റ്റോണിയയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ലേലോ എന്ന ആറു വയസുകാരി അച്ഛനും അമ്മക്കുമൊപ്പം സന്തോഷത്തോടെ കഴിയുന്നു. എന്നാൽ പുറത്ത്, എസ്റ്റോണിയൻ […]
Anatomy of a Murder / അനാട്ടമി ഓഫ് എ മർഡർ (1959)
എം-സോണ്‍ റിലീസ് – 2116 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Otto Preminger പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.0/10 കോടതി വിചാരണ പ്രമേയമാക്കിയ സിനിമകളിൽ എക്കാലത്തെയും ക്ലാസിക്കായി കരുതപ്പെടുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ മർഡർ. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.സ്വതവേ ഉഴപ്പനാണ് അഭിഭാഷകനായ പോൾ ബീഗ്ലർ. മീൻപിടിത്തവും നേരംപോക്കും അല്ലറചില്ലറ കേസുകളുമായി കഴിഞ്ഞുകൂടുന്നു. യാദൃച്ഛികമായാണ് ഇയാളിലേക്ക് ഒരു കേസ് എത്തുന്നത്. ഭാര്യയെ ബലാത്സംഗം […]
Mask Ward / മാസ്ക് വാർഡ് (2020)
എം-സോണ്‍ റിലീസ് – 2059 ഭാഷ ജാപ്പനീസ് സംവിധാനം Hisashi Kimura പരിഭാഷ പ്രശോഭ് പി. സി. ജോണർ ത്രില്ലർ 4.9/10 ഷൂഗോ ഹയാമി എന്ന യുവ ഡോക്ടർ പുതിയൊരു ആശുപത്രിയിൽ പകരക്കാരനായി ജോലിക്കെത്തുന്നു. കാമുകിയുടെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് അയാൾ മുക്തനായി വരുന്നതേയുള്ളൂ. ജോലിയിൽ മുഴുകിയാൽ തൽക്കാലം എല്ലാം മറക്കാമെന്നും അയാൾ കരുതുന്നു.ഡിമൻഷ്യ ബാധിച്ച് കിടപ്പിലായ രോഗികളുടെ ചികിത്സയും പുനരധിവാസവുമാണ് പുതിയ ആശുപത്രിയിൽ നടത്തുന്നത്. അത് മുമ്പൊരു ഭ്രാന്താശുപത്രി ആയിരുന്നെന്നും, ഇപ്പോൾ റീഹാബിലിറ്റേഷൻ ഹോസ്പ്പിറ്റൽ ആക്കിയതാണെന്നും […]
Bound / ബൗണ്ട് (1996)
എം-സോണ്‍ റിലീസ് – 2052 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski, Lilly Wachowski പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, റൊമാൻസ്, ത്രില്ലർ 7.3/10 ‘ദ മേട്രിക്സി’ന്റെ സൃഷ്ടാക്കളായ വാച്ചോവ്സ്കി സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ബൗണ്ട്’. രണ്ട് പെൺകുട്ടികളുടെ അസാധാരണമായ ബന്ധവും വലിയൊരു തുക സ്വന്തമാക്കാൻ അവർ നടപ്പാക്കുന്ന പദ്ധതിയുമാണ് ചിത്രത്തിന്റെ പ്രമേയം.മോഷ്ടാവും ലെസ്ബിയനുമായ കോർക്കി എന്ന യുവതി ജയിലിൽ നിന്നിറങ്ങി നഗരത്തിൽ പുതിയൊരു അപ്പാർട്ട്മെന്റ് വാടകക്ക് എടുക്കുന്നു. അവിടെ വച്ച് […]
My Joy / മൈ ജോയ് (2010)
എം-സോണ്‍ റിലീസ് – 2029 ഭാഷ റഷ്യൻ സംവിധാനം Sergei Loznitsa പരിഭാഷ പ്രശോഭ് പി.സി ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.9/10 2010-ൽ ഇറങ്ങിയ ഉക്രേനിയൻ സിനിമയാണ് മൈ ജോയ്. റഷ്യയിലെ ഉൾഗ്രാമങ്ങളിലെ കാണാക്കാഴ്ചകൾ സമ്മാനിക്കുന്ന ചിത്രം സമീപകാല റഷ്യൻ സിനിമകളിൽ ഏറ്റവും മികച്ചതായാണ് കരുതപ്പെടുന്നത്. ഈ സിനിമ നിർമിക്കാൻ ഉക്രൈനു പുറമെ ജർമനിയുടെയും ഹോളണ്ടിന്റെയും പങ്കാളിത്തമുണ്ടായി.ജോർഗി എന്ന ഡ്രൈവർ ഒരു ട്രക്ക് നിറയെ ലോഡുമായി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ പ്രധാനം. പല വിധത്തിലുള്ള […]
You Were Never Really Here / യു വേർ നെവർ റിയലി ഹിയർ (2017)
എം-സോണ്‍ റിലീസ് – 2022 ഭാഷ ഇംഗ്ലീഷ് സംവിധാനം Lynne Ramsay പരിഭാഷ ശ്രീധർ, പ്രശോഭ് പി. സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.8/10 ഹോകീൻ ഫീനിക്സിന്റെ മികച്ച പ്രകടനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് യു വേർ നെവർ റിയലി ഹിയർ. കിഡ്നാപ്പ് ചെയ്യപ്പെടുന്ന പെൺകുട്ടികളെ കണ്ടെത്തി തിരിച്ചെത്തിക്കുന്നയാളാണ് ചിത്രത്തിലെ നായകൻ ജോ. പെൺകുട്ടികളുടെ അച്ഛനമ്മമാരാണ് സാധാരണ ഇയാളെ ഇതിന് നിയോഗിക്കാറ്. തട്ടിക്കൊണ്ടു പോകുന്നവരോട് ജോ കാണിക്കുന്ന ക്രൂരത കുപ്രസിദ്ധവുമാണ്.എങ്കിലും, ന്യൂയോർക്കിലെ വീട്ടിൽ, പ്രായമായ അമ്മയുടെ […]
Santa Sangre / സാന്താ സാൻഗ്രെ (1989)
എം-സോണ്‍ റിലീസ് – 2003 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro Jodorowsky പരിഭാഷ പ്രശോഭ് പി സി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 ജോദ്രോവ്സ്കിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നതാണ് 1989-ൽ ഇറങ്ങിയ സൈക്കോളജിക്കൽ/ ഹൊറർ ചിത്രം സാന്താ സാൻഗ്രെ. ‘എക്സ്പിരിമെന്റൽ ഫിലിം’ വിഭാഗത്തിൽ പെടുന്ന ചിത്രം സിനിമയുടെ പതിവ് രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.ഭ്രാന്താശുപത്രിയിൽ കഴിയുന്ന ഫീനിക്സ് എന്ന യുവാവിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ജീവിതത്തിലെ എന്തോ വലിയ […]