എം-സോണ്‍ റിലീസ് – 1490 MSONE GOLD RELEASE ഭാഷ ചെക്ക് സംവിധാനം Jan Svankmajer പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ അനിമേഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.5/10 ലൂയിസ് കരോളിന്റെ ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ എന്ന കൃതിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെക്കോസ്ലോവാക്യന്‍ സംവിധായകനായ Jan Švankmajer ഒരുക്കിയ Surreal Fantasy ചിത്രമാണ് ആലീസ്, അഥവാ ‘ആലീസിന്റെയോരോ കാര്യങ്ങള്‍”. കഥാപരമായി മൂലകൃതിയില്‍നിന്ന് അധികമൊന്നും വ്യതിചലിക്കുന്നില്ലെങ്കിലും നൂതനവും വിചിത്രവുമായ ആഖ്യാനശൈലിയാല്‍ മൂലകൃതിയെ ആസ്പദമാക്കി ഒരുക്കിയ മറ്റു സിനിമകളില്‍നിന്ന് ഏറെ […]
The Platform / ദി പ്ലാറ്റ്ഫോം (2019)
എം-സോണ്‍ റിലീസ് – 1459 ത്രില്ലർ ഫെസ്റ്റ് – 66 ഭാഷ സ്പാനിഷ് സംവിധാനം Galder Gaztelu-Urrutia പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.0/10 കാലദേശാതീതമായൊരിടത്ത് ലംബാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു തടവറ. അതിന്റെ ഓരോ നിലയിലും രണ്ടു തടവുകാര്‍ വീതം. ആരൊക്കെ ഈയവസ്ഥ അതിജീവിക്കും? ആരൊക്കെ സാഹചര്യങ്ങള്‍ക്ക് കീഴടങ്ങി മരണത്തിനിരയാകും? 2019ൽ Galder Gaztelu-Urrutia സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ സ്പാനിഷ് ചിത്രം മികച്ചൊരു ദൃശ്യാനുഭവം തന്നെയാണ് പ്രേക്ഷകന് […]
The Pool / ദി പൂൾ (2018)
എം-സോണ്‍ റിലീസ് – 1449 ത്രില്ലർ ഫെസ്റ്റ് – 56 ഭാഷ തായ് സംവിധാനം Ping Lumpraploeng പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 5.6/10 ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഉപേക്ഷിക്കപ്പെട്ട ആറുമീറ്റര്‍ ആഴമുള്ളൊരു സ്വിമ്മിംഗ് പൂള്. അതില്‍ പെട്ടുപോയ ഡേയും അയാളുടെ ഗേള്‍ഫ്രണ്ട് കോയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ക്ഷണിക്കാത്ത ഒരു അതിഥികൂടി ആ പൂളിലേക്കെത്തുന്നു. ഒരു മുതല! ഡേയും കോയും മുതലയുടെ കൂര്‍ത്ത പല്ലുകളുടെ ഇരയാവുമോ? അതോ […]
964 Pinocchio / 964 പിനോക്കിയോ (1991)
എം-സോണ്‍ റിലീസ് – 953 ഭാഷ ജാപ്പനീസ് സംവിധാനം Shozin Fukui പരിഭാഷ ശ്യാം നാരായണൻ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 5.4/10 വിദൂരഭാവിയില്‍, ഉദ്ധാരണം നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ട, ഓര്‍മ്മകള്‍ മായ്ച്ചുകളയപ്പെട്ട സൈബോര്‍ഗ് ആയൊരു ലൈംഗിക അടിമയാണ് 964 പിനോക്യോ. അയാളെ ഹിമികോ എന്ന പെണ്‍കുട്ടി സംരക്ഷിക്കുകയും, സംസാരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പിനോക്യോയുടെ ഉടമസ്ഥര്‍ അവനെ പിന്തുടരുന്നതും, തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും മറ്റുമാണ് കഥാസാരം. സംവിധായകന് ഷോസിന് ഫുക്കുയിയുടെ ‘സൈബര്‍പങ്ക്’ ഗണത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായൊരു സൃഷ്ടിയാണ് […]
Long Live Death / ലോങ് ലിവ് ഡെത്ത് (1971)
എം-സോണ്‍ റിലീസ് – 936 ഭാഷ ഫ്രഞ്ച് സംവിധാനം Fernando Arrabal പരിഭാഷ ശ്യാം നാരായണൻ ജോണർ ഡ്രാമ, വാർ 6.8/10 1939ല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യത്തില്‍ ഫാന്‍ഡോ എന്ന പത്തുവയസ്സുകാരന്റെ കമ്മ്യൂണിസ്റ്റുകാരനായ അച്ഛനെ പട്ടാളക്കാര്‍ അറസ്റ്റ് ചെയ്യുന്നു. അച്ഛനെ ഒറ്റിക്കൊടുത്തത് സ്വന്തം അമ്മയാണെന്ന് മനസ്സിലാക്കിയ ഫാന്ഡോയുടെ അച്ഛനെത്തേടിയുള്ള യാത്രയുടെയും, ഇടയ്ക്കിടെ ഉണ്ടാവുന്ന വിചിത്ര ചിന്തകളുടെയും കുഴപ്പിക്കുന്ന ഒരു സമ്മേളനമാണ് ലോങ്ങ് ലിവ് ഡെത്ത്. അതോടൊപ്പം തന്നെ രാഷ്ട്രീയവിമര്ശനങ്ങള്ക്കും സംവിധായകന് കളമൊരുക്കുന്നുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Matrubhoomi: A Nation Without Women / മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003)
എം-സോണ്‍ റിലീസ് – 929 പെൺസിനിമകൾ -06 ഭാഷ ഹിന്ദി സംവിധാനം Manish Jha പരിഭാഷ ശ്യാം നാരായണൻ ജോണർ ഡ്രാമ 7.7/10 ബീഹാറിലെ ഒരു സാങ്കൽപ്പികഗ്രാമത്തിൽ പെൺകുഞ്ഞുങ്ങളെ പിറന്നുവീഴുമ്പോൾത്തന്നെ വധിച്ചുകളയുന്ന ദുരാചാരം തുടർന്നുപോരുന്നതിനാൽ സമീപഭാവിയിൽ ഗ്രാമത്തിൽ സ്ത്രീകൾ ഒട്ടുംതന്നെ ഇല്ലാതാകുന്നു. തുടർന്ന് ചെറുപ്പക്കാർക്ക് വിവാഹം കഴിക്കാൻ അന്യഗ്രാമങ്ങളിൽനിന്ന് പെൺകുട്ടികളെ വലിയ വില നൽകി കൊണ്ടുവരേണ്ട ഗതി ഉടലെടുക്കുന്നു. അങ്ങനെ ആ ഗ്രാമത്തിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവരപ്പെടുന്ന കൽക്കി എന്ന പെൺകുട്ടിയുടെ ജീവിതവും, അവർക്കുചുറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് […]
Eraserhead / ഇറേസര്‍ഹെഡ് (1977)
എം-സോണ്‍ റിലീസ് – 920 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ ശ്യാം നാരായണൻ ജോണർ ഹൊറർ 7.4/10 മൾഹോളണ്ട് ഡ്രൈവ് , ബ്ലൂ വെല്‍വെറ്റ് തുടങ്ങിയ ക്ലാസ്സിക്ക് സിനിമകൾ സംവിധാനം ചെയ്ത ഡേവിഡ് ലിഞ്ചിന്റെ ആദ്യ ചിത്രമാണ് ഇറേസര്‍ഹെഡ്. 1977 ൽ റിലീസ് ചെയ്ത അമേരിക്കൻ സര്‍റിയല്‍ ബോഡി ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഹെഡ് ഇറേസർ. ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം മുന്നോട്ട് പോകും തോറും ആകാംക്ഷയും ഭയവും പ്രേക്ഷകനിലേക്ക് ഒരു […]
The Science of Sleep / ദ സയൻസ് ഓഫ് സ്ലീപ് (2006)
എം-സോണ്‍ റിലീസ് – 906 ഭാഷ ഫ്രഞ്ച് സംവിധാനം Michel Gondry പരിഭാഷ ശ്യാം നാരായണൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.3/10 സ്വപ്നങ്ങള്‍ക്കും യഥാര്‍ത്ഥ ജീവിതത്തിനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മനസ്സിലാക്കാന്‍ പലപ്പോഴും സാധിക്കാതെ വരുന്ന സ്റ്റെഫാന്‍ എന്ന യുവാവ് ഫ്രാന്‍സിലെ തന്റെ കുട്ടിക്കാല വസതിയിലേക്ക് തിരിച്ചെത്തുന്നു. അവിടെ തന്റെ അടുത്ത മുറിയിലെ വാടകക്കാരിയായ സ്റ്റെഫാനിയെ അയാള്‍ പരിചയപ്പെടുന്നു. ശേഷം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളും രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ