എം-സോണ്‍ റിലീസ് – 669 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 7.3/10 ഫാന്റസി സിനിമകൾ ഒരുക്കി കാണികൾക്ക് വിരുന്ന് സമ്മാനിച്ചിട്ടുള്ള Guillermo Del Toro ഒരുക്കിയ ചിത്രമാണ് The Shape Of Water. മനോഹരമായ ഒരു പ്രണയകഥയാണ് സിനിമയുടെ കഥാതന്തു. സംസാര വൈകല്യമുള്ള ഏകാകിയായ യുവതിയാണ് എലീസ. ഒരു സ്പേസ് റിസേർച് സെന്ററിലെ ക്ലീനിങ് ജീവനക്കാരിയായ എലീസയ്ക്ക് കൂട്ടായുള്ളത് സഹ ജീവനക്കാരിയായ Zelda യാണ്. എലീസയുടെ […]
Blade Runner 2049 / ബ്ലേഡ് റണ്ണര്‍ 2049 (2017)
എം-സോണ്‍ റിലീസ് – 657 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ,ഡ്രാമ,മിസ്റ്ററി 8/10 1982 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ബ്ലേഡ് റണ്ണറിന്റെ രണ്ടാം ഭാഗമായ ബ്ലേഡ് റണ്ണര്‍ 2049 ഒരു മികച്ച Sci -fi എന്നതിന് ഉപരി , ഭാവിയിൽ മനുഷ്യർ അനുഭവിക്കാൻ പോകുന്ന ഏകാന്തതയും, പ്രണയവും നഷ്ടവികാരങ്ങളുടെയും കഥയാണ് കാട്ടികൂട്ടുന്നത്. പ്രണയം എന്നത് ഭാവിയിൽ വിര്‍ച്വല്‍ വരേ എത്തിപ്പെടും എന്നും, നമ്മളോട് തർക്കിക്കുകയോ, നമ്മുടെ പ്രവർത്തികൾ അവരെ […]
Blade Runner / ബ്ലേഡ് റണ്ണര്‍ (1982)
എം-സോണ്‍ റിലീസ് – 656 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ ,സയൻസ് ഫിക്ഷൻ ,ത്രില്ലെർ 8.1/10 ഫിലിപ്പ് കെ ഡിക്ക് എഴുതിയ ആയ “ഡൂ ആൻഡ്രോയ്ഡ്സ് ഡ്രീം ഓഫ് ഇലക്ട്രിക്ക് ഷീപ്പ്” എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത ചിത്രമാണിത്.ബയോ-എഞ്ചിനീയറിംഗ് വഴി ഉണ്ടാക്കിയെടുത്ത മനുഷ്യസമാനമായ റോബോട്ടുകൾ അടിമപ്പണിക്കെതിരെ പ്രതിഷേധിക്കാൻ മനുഷ്യർക്കെതിരെ തിരിയുമ്പോൾ അവരെ വേട്ടയാടി കൊല്ലാനായി ബ്ലേഡ് റണ്ണർ എന്ന് വിളിപ്പേരുള്ള നിയമപാലകരെ നിയമിക്കുന്നു. അങ്ങനെ […]
A Moment to Remember / എ മൊമന്റ് ടു റിമമ്പർ (2004)
എംസോൺ റിലീസ് – 649 ഭാഷ കൊറിയൻ സംവിധാനം John H. Lee പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 കിം സു-ജിൻ എന്ന യുവതി കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും ചോയ് ചുൽ-സൂ എന്ന യുവാവിനെ, യാദൃച്ഛികമായി തെറ്റ് ധാരണയുടെ പുറത്തുണ്ടാകുന്ന സംഭവവികസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു. പ്രണയ പരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത […]
A Fantastic Woman / എ ഫന്റാസ്റ്റിക് വുമണ്‍ (2017)
എം-സോണ്‍ റിലീസ് – 635 ഭാഷ സ്പാനിഷ് സംവിധാനം Sebastián Lelio പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ 7.2/10 തന്നേക്കാള്‍ 20 വയസിന് മൂത്ത ഓര്ലാന്ഡോയെ പ്രണയിക്കുന്ന മരീനയുടെ കഥയാണ് ചിത്രം പറയുന്നത്. ഹോട്ടൽ ജീവനക്കാരിയും വളര്‍ന്നുവരുന്ന ഗായികയുമാണ് മരീന. മരീനയുടെ പിറന്നാള്‍ ദിവസം അസുഖബാധിതനാകുന്ന ഓര്‍ലാന്‍ഡോ ആശുപത്രിയിൽവെച്ച് മരിക്കുന്നു. ഓര്ലാന്ഡോയുടെ മരണത്തിൽ മരീനയ്ക്ക് പങ്കുള്ളതായുള്ള ആരോപണം ഉയരുന്നു. ശവസംസ്ക്കാര ചടങ്ങിൽനിന്ന് മരീനയ്ക്ക് ഓര്ലാന്ഡോയുടെ ആദ്യ ഭാര്യ വിലക്കേര്‍പ്പെടുത്തുന്നു. ട്രാൻസ് വുമണായ മരീനയെ ഓര്ലാന്ഡോയുടെ മകൻ പരിഹസിക്കുന്നതോടെ […]
Thelma / തെൽമ (2017)
എം-സോണ്‍ റിലീസ് – 628 ഭാഷ നോർവീജിയൻ സംവിധാനം Joachim Trier പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.0/10 മഞ്ഞിൽ പുതച്ചു നിൽക്കുന്ന നോർവേയിലെ വിജനമായ ഒരു പ്രദേശം. പത്തു വയസ്സ് പ്രായമുള്ള തന്റെ മകളെയും കൊണ്ട് അയാൾ വേട്ടയ്ക്കിറങ്ങിയതാണ്. പെട്ടെന്ന് അവർക്ക് മുമ്പിൽ ഒരു മാൻ എവിടെ നിന്നോ വന്ന് ചാടി. അയാൾ തോക്കെടുത്ത് പതിയെ ഉന്നം പിടിച്ചു. പക്ഷെ മാനിനെ അല്ലായിരുന്നു അയാൾക്ക് കൊല്ലേണ്ടത്.. തന്റെ മകളെയായിരുന്നു. പക്ഷെ അയാൾക്കതിന് കഴിഞ്ഞില്ല. […]
The Wave / ദ വേവ് (2015)
എം-സോണ്‍ റിലീസ് – 543 ഭാഷ നോര്‍വീജിയന്‍ സംവിധാനം റോര്‍ ഉതോഗ് പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 6.7/10 മനുഷ്യന് എത്ര പുരോഗമിച്ചാലും പകച്ചു നില്ക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ എല്ലാ കാലത്തെയും പേടി സ്വപ്നം ആണ്. മറ്റെല്ലാത്തിനും പോംവഴികള്‍ കണ്ടെത്തുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മനുഷ്യന് തോറ്റുപോവുകയാണ് പതിവ്. ഉപകരങ്ങള്‍ വെച്ച് പരമാവധി ആള് നാശം കുറക്കാന്‍ കഴിയുന്നു എന്നല്ലാതെ ദുരന്തങ്ങളെ തടയാന്‍ ഇതുവരെ മനുഷ്യന് സാധിച്ചിട്ടില്ല. പ്രകൃതി […]
Mulholland Drive / മുൾഹോളണ്ട് ഡ്രൈവ് (2001)
എം-സോണ്‍ റിലീസ് – 500 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ ഷാൻ വി. എസ്, ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.9/10 വിചിത്രമായ ഒരു കണ്ണാടിയ്ക്കു മുന്നിൽ ഇരുന്ന് പല വർണ്ണങ്ങളിലുള്ള ചില്ലു കഷണങ്ങൾ കൊണ്ട് കളിക്കൊട്ടാരം തീർക്കുന്ന ഒരു പെണ്കുുട്ടി. കണ്ണാടിയുടെ മുന്നിലുള്ള ദൃശ്യം അത് അങ്ങനെ തന്നെ അല്ല പ്രതിഫലിപ്പിയ്ക്കുന്നത്. ചില്ലുകഷണങ്ങളുടെ സ്ഥാനവും നിറവും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറിയിരിയ്ക്കും. അതുകൊണ്ട് കണ്ണാടിയിൽ കാണുന്നത് അപ്പടി വിശ്വസിയ്ക്കാൻ പറ്റില്ല. കണ്ണാടിയുടെ […]