എം-സോണ്‍ റിലീസ് – 1788 ക്ലാസ്സിക് ജൂൺ2020 – 28 ഭാഷ ഫ്രഞ്ച് സംവിധാനം Henri-Georges Clouzot പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 8.1/10 1953 ൽ ഒൻറി ജോർജ് ക്ലൂസോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമയാണ് ദ വേജസ് ഓഫ് ഫിയർ. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ വിദൂര മരുപ്രദേശത്തെ അമേരിക്കൻ ഓയിൽ കമ്പനിയിൽ തീപിടിത്തമുണ്ടാകുന്നു. തീ കെടുത്താനുള്ള, ഉഗ്ര സ്പോടനം നടത്താൻ […]
Birds of Passage / ബേഡ്സ് ഓഫ് പാസേജ് (2018)
എം-സോണ്‍ റിലീസ് – 1785 ഭാഷ വ്വായു സംവിധാനം Cristina Gallego, Ciro Guerra പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 7.5/10 മയക്കുമരുന്ന് കള്ളക്കടത്ത് മൂലം അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധി നേടിയ രാജ്യമാണ് കൊളംബിയ. എസ്കോബാർ മൂലമാണ് എല്ലായിടത്തും അറിയപ്പെട്ടു തുടങ്ങിയതെങ്കിലും അതിനു മുന്നേ കഞ്ചാവ് കച്ചവടത്തിലൂടെയാണ് കൊളംബിയൻ ഗാങ്ങുകൾ മയക്കുമരുന്നിലേക്ക് കടക്കുന്നത്. ഇതിന്റെ തുടക്കകാലത്തെ കഥ ഒരു ഗോത്രവിഭാഗക്കാരുടെ കണ്ണിലൂടെ കാണുന്ന കഥയാണ് birds of passage അഥവാ ദേശാടനപക്ഷികൾ. ഇപ്പോഴും പഴയ ആചാരങ്ങളും മറ്റും […]
Landscape in the Mist / ലാൻഡ്സ്കേപ് ഇൻ ദ മിസ്റ്റ് (1988)
എം-സോണ്‍ റിലീസ് – 1759 ക്ലാസ്സിക് ജൂൺ 2020 – 24 ഭാഷ ഗ്രീക്ക് സംവിധാനം Theodoros Angelopoulos പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 8/10 അമ്മ പറഞ്ഞ കഥകൾ കേട്ട് കുട്ടികളായ വൂലയും കുഞ്ഞനുജൻ അലക്സാന്ദ്രോസും വീട്ടിൽ നിന്ന് ഒളിച്ചോടി അച്ഛനെ അന്വേഷിച്ച് ഗ്രീസിൽ നിന്ന് ജർമനിയിലേക്ക് പോകുകയാണ്. പോകുന്ന വഴിയിൽ അവർ കണ്ടുമുട്ടുന്ന ആളുകളും പ്രതിസന്ധികളും പല തരത്തിൽപ്പെട്ടവരാണ്. എന്നിട്ടും മഞ്ഞുമാസ കുളിരിലൂടെ ട്രെയിനിലും നടന്നും ഏതുവിധേനയും ജർമനിയിൽ എത്താൻ ശ്രമിക്കുകയാണ് ആ കുട്ടികൾ. ഗ്രീസിലെ പ്രകൃതിഭംഗിയും […]
Army of Shadows / ആർമി ഓഫ് ഷാഡോസ് (1969)
എം-സോണ്‍ റിലീസ് – 1756 ക്ലാസ്സിക് ജൂൺ 2020 – 23 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, വാർ 8.2/10 ജർമൻ നാസികൾക്കെതിരെ ഫ്രഞ്ച് വിമതസേന നടത്തിയ പോരാട്ടങ്ങളിൽ പങ്കാളിയായിരുന്നു ജോസഫ് കെസൽ. അദ്ദേഹം 1943ൽ സ്വന്തം അനുഭവകഥകളും മറ്റു വിമതസേനാങ്കങ്ങളെ കുറിച്ചുള്ള കഥകളും കോർത്തിണക്കി എഴുതിയ പുസ്തകം ആണ് ആർമി ഓഫ് ഷാഡോസ് അഥവാ നിഴൽ സൈന്യം. ഈ പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് 1969ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ പിയർ മെൽവീൽ […]
Masquerade / മാസ്കരേഡ് (2012)
എം-സോണ്‍ റിലീസ് – 1754 ഭാഷ കൊറിയൻ സംവിധാനം Chang-min Choo പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി 7.8/10 15ആം നൂറ്റാണ്ടിലെ കൊറിയയിൽ ജോസെയോൺ രാജകുടുംബത്തിലെ ഗ്വാങ്ഹേ രാജാവിന് ശത്രുക്കൾ ഏറെയാണ്. അതിനാൽ സംശയാലുവായ രാജാവ് അത്യാവശ്യ ഘട്ടങ്ങളിൽ തനിക്ക് പകരം നിക്കാൻ ഒരു അപരനെ അന്വേഷിക്കാൻ തന്റെ മഹാമന്ത്രിയെ ചട്ടം കെട്ടുന്നു. യഥാർത്ഥത്തിൽ രാജാവിന്റെ ഭക്ഷണത്തിൽ ആരോ വിഷം കലർത്തുന്നതോടെ കൊട്ടാരം വൈദ്യൻ അദ്ദേഹത്തെ ചികിൽസിച്ച് രക്ഷിക്കാനുള്ള ശ്രമം തുടങ്ങുന്നു. അതുവരെ രാജ്യം കലാപത്തിലേക്ക് […]
The Cranes Are Flying / ദ ക്രേൻസ് ആർ ഫ്ലയിങ് (1957)
എം-സോണ്‍ റിലീസ് – 1746 ക്ലാസ്സിക് ജൂൺ2020 – 18 ഭാഷ റഷ്യൻ സംവിധാനം Mikhail Kalatozov പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ്,വാർ 8.3/10 അഗാധമായ പ്രണയത്തിൽ ആനന്ദിക്കുന്ന വെറോണികയും ബോറീസും സ്വന്തമായിട്ടൊരു ജീവിതം തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ബോറിസ് പട്ടാളത്തിൽ ചേരുന്നതോടെ തകരുന്നത് അവരുടെ ഭാവി സ്വപ്നങ്ങൾ മാത്രമല്ല. ആ കാലഘട്ടത്തിലെ റഷ്യൻ വനിതകളുടെയെല്ലാം ഒരു പ്രതിനിധിയാകുകയാണ് വെറോണിക്ക.ലോകമെമ്പാടും വലിയ തോതിൽ നാശം വിതച്ച ഒരു ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് രണ്ടാം […]
Bulbbul / ബുൾബുൾ (2020)
എം-സോണ്‍ റിലീസ് – 1743 ഭാഷ ഹിന്ദി സംവിധാനം Anvita Dutt പരിഭാഷ ശ്രീധർ ജോണർ ഹൊറർ 6.7/10 18ആം നൂറ്റാണ്ടിന്റെ അവസാനം ബംഗാളിൽ നടക്കുന്ന ഒരു supernatural drama ചിത്രമാണ് ബുൾബുൾ. അഞ്ചാം വയസ്സിൽ തന്നെക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉള്ള ഒരു ജന്മിയെ വിവാഹം കഴിക്കേണ്ടി വരുന്ന ബുൾബുളിന്റെയും ആ ദേശത്ത് ആളുകളെ കൊല്ലുന്ന ഒരു യക്ഷിയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. യക്ഷിക്കഥയായതിനാൽ ഹൊറർ ത്രില്ലർ ആണ് പ്രേക്ഷകൻ പ്രതീക്ഷിക്കുകയെങ്കിലും ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യവും […]
Charulata / ചാരുലത (1964)
എം-സോണ്‍ റിലീസ് – 1726 ക്ലാസ്സിക് ജൂൺ 2020 – 11 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 രബീന്ദ്രനാഥ ടാഗോറിന്റെ “നോഷ്ടോനീർ” അഥവാ തകർന്ന കൂട് എന്ന കഥയെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ചിത്രമാണ് ചാരുലത. 1870കളിലെ ബംഗാളിൽ ഒരു പത്രം നടത്തുന്ന ധനികനായ ഭൂപതിയുടെ ഭാര്യയാണ് ചാരുലത. വിരസത നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ഭൂപതിയുടെ കസിനും കവിയുമായ അമൽ വരികയാണ്. ചാരുലതക്ക് സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ അമൽ […]