എം-സോണ്‍ റിലീസ് – 295 ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, ഫാമിലി 8.1/10 14 വയസ്സിനു മുൻപ് ഒരാൾ കണ്ടിരിക്കേണ്ട സിനിമകളുടെ കൂട്ടത്തിലാണ് അബ്ബാസ് കിയറോസ്താമിയുടെ ‘ എവിടെയാണ് എന്റെ സുഹൃത്തിന്റെ വീട്?’ നിരൂപകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാനു പുറത്ത് കിയറോസ്താമിയുടെ പ്രശസ്തി എത്തിച്ച ചലച്ചിത്രമാണത്. 1987-ലെ ഈ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ട്. പിന്നീട് വന്ന ‘ജീവിതം തുടരുകയാണ്’ ( ‘ലൈഫ് ആൻഡ് നതിംഗ് മോർ’ എന്ന സിനിമയ്ക്ക് അങ്ങനെയും ഒരു […]
Ivan’s Childhood / ഐവാൻസ് ചൈൽഡ്ഹുഡ് (1962)
എം-സോണ്‍ റിലീസ് – 260 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, വാർ 8.1/10 വ്ലാദിമിർ ബോഗോമൊളോവ് 1957 -ൽ എഴുതിയ കഥാപുസ്തകമാണ് തർക്കോവ്സ്കിയുടെ ‘ഐവാൻസ് ചൈൽഡ്ഹുഡ്‘ എന്ന ചലച്ചിത്രത്തിനടിസ്ഥാനം. സിനിമ പുറത്തിറങ്ങിയത് 1962-ൽ. ബോഗോമൊളോവ് കുട്ടിയുടെ കാഴ്ചപ്പാടിലൂടെ യുദ്ധത്തെ അവതരിപ്പിച്ചു, അതേ സമയം തർക്കോവ്സ്കി സിനിമയിൽ കാഴ്ചപ്പാട് കുട്ടിയിൽനിന്നു മാറ്റി, കുട്ടിയിലേക്ക് നോക്കാൻ മറ്റു കഥാപാത്രങ്ങളെ കൂട്ടു പിടിച്ചു. നോവലിന് മുഖവുര എഴുതിയ യൂറി യാക്കോവ്ലേവ്, യുദ്ധ രംഗത്തെ കുട്ടികളുടെ […]
Aferim! / അഫെറിം! (2015)
എം-സോണ്‍ റിലീസ് – 245 ഭാഷ റൊമാനിയൻ സംവിധാനം Radu Jude പരിഭാഷ വെള്ളെഴുത്ത് ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.6/10 1835 ലെ കിഴക്കൻ യുറോപ്പിലാണ് സിനിമ നടക്കുന്നത്. ഒളിച്ചോടിയ ഒരു അടിമയെ അന്വേഷിച്ച് ഒരു ഫ്രഞ്ച് പട്ടാളക്കാരരനും അയാളുടെ മകനും യാത്ര ചെയ്യുകയാണ്. യജമാനത്തിയുമായി അവിഹിത ബന്ധമുണ്ടെന്നതായിരുന്നു അടിമയ്ക്കെതിരായ ആരോപണം. അവരുടെ യാത്രയ്ക്കിടയിൽ വിവിധതരക്കാരായ മനുഷ്യരെയും വിശ്വാസങ്ങളെയും പരിചയപ്പെടുന്നു. ഒടുവിൽ അടിമയെ കണ്ടുപിടിക്കുമ്പോഴേക്കും തങ്ങളുടെ യാത്ര ഒരുപാട് ദൂരം കടന്നുപോയെന്ന് അവർ തിരിച്ചറിയുന്നു. അഭിപ്രായങ്ങൾ […]
The Great Dictator / ദി ഗ്രേറ്റ് ഡിക്റ്റേറ്റര്‍ (1940)
എം-സോണ്‍ റിലീസ് – 153 ഭാഷ ഇംഗ്ലീഷ് സംവിധാനം Charles Chaplin പരിഭാഷ വെള്ളെഴുത്ത് ജോണർ കോമഡി, ഡ്രാമ, വാർ 8.4/10 1929 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ഫാസിസം തലപൊക്കിയതും സൈനികാടിസ്ഥാനത്തിലുള്ള ദേശീയത പലയിടങ്ങളിലും നിലവില്‍ വന്നത് ചാപ്ലിനെ അസ്വസ്ഥനാക്കുകയുണ്ടായി. ഈ വിഷയങ്ങള്‍ തന്റെ സിനിമകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ കഴിയുകയില്ല എന്ന് ചാപ്ലിനു തോന്നി. ‘അഡോള്‍ഫ് ഹിറ്റ്ലറെപ്പോലുള്ള ഒരു ഭീകരസത്വം ഭ്രാന്ത് ഇളക്കിവിടുമ്പോള്‍ സ്ത്രൈണമായ ചാപല്യങ്ങള്‍ക്കു കീഴടങ്ങുകയോ പ്രണയത്തെപ്പറ്റി ചിന്തിക്കുകയോ ചെയ്യാന്‍ എനിക്ക് എങ്ങനെ സാധിക്കും?’ എന്നായിരുന്നു […]
One on One / വൺ ഓൺ വൺ (2014)
എം-സോണ്‍ റിലീസ് – 109 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.7/10 കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്കാന് തീരുമാനമെടുത്തു […]
Nymphomaniac Vol. I & Vol. II / നിംഫോമാനിയാക് വോള്യം I & വോള്യം II (2013)
എം-സോണ്‍ റിലീസ് – 105 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars von Trier പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 6.9/10 ചിത്രം കൃത്യമായി ഒരു ‘കഥയെ ‘പിന്തുടരുകയല്ല. നിംഫോമാനിയാക് ആയ ഒരു യുവതിയും താൻ അലൈംഗികനാണെന്ന് (അസെക്ഷ്വൽ) വിശ്വസിക്കുന്ന ഒരു മനുഷ്യനും തമ്മിൽ ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംഭാഷണമാണ് സിനിമ. അതിൽ സമൂഹത്തെയും സംസ്കാരത്തെയും ചരിത്രത്തെയും സംബന്ധിക്കുന്ന ഒരുപാട് കാര്യങ്ങൾ കടന്നു വരുന്നു. സ്വാഭാവികമായും വിലക്കപ്പെട്ട കനിയായ ലൈംഗികതയെചുറ്റിപ്പറ്റി. നിംഫോമാനിയാക്കായ ജോ എന്ന സ്ത്രീയെ സിനിമയിൽ […]
Bicycle Thieves / ബൈസിക്കിൾ തീവ്സ് (1948)
എം-സോണ്‍ റിലീസ് – 59 ഭാഷ ഇറ്റാലിയന്‍ സംവിധാനം Vittorio De Sica പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 8.3/10 ലൂയി ബര്‍ട്ടോളിനിയുടെ “ബൈസിക്കിൾ തീവ്സ്” എന്ന നോവലിനെ ആധാരമാക്കി ഇറ്റാലിയന്‍ ചലച്ചിത്രകാരന് വിറ്റോറിയ ഡി സിക്ക 1948 ല്‍ ഒരുക്കിയ ഈ ചിത്രം ലോക സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായി ഇടംപിടിക്കുന്നു. നിയോ റിയലിസ്റ്റിക് സിനിമയുടെ ശക്തനായ വക്താവായിട്ടാണ് വിക്ടോറിയ ഡിസീക്കയെ ലോകസിനിമ കാണുന്നത്. 93 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ബ്ലാക്ക് & […]