എംസോൺ റിലീസ് – 3387 ഭാഷ ജാപ്പനീസ് സംവിധാനം Kenji Mizoguchi പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ഡ്രാമ, ഫാന്റസി, വാർ 8.1/10 ജാപ്പനീസ് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ, അകിര കുറൊസാവയുടെ സമകാലീനനായിരുന്ന കെൻജി മിസോഗുച്ചി സംവിധാനം നിർവഹിച്ച പീരിയഡ് ഫാന്റസി ചലച്ചിത്രമാണ് ‘ഉഗെത്സു‘. ഇദ അകിനാരിയുടെ അതേ പേരിലുള്ള കൃതിയിലെ രണ്ടു കഥകൾ കൂട്ടിയിണക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ജപ്പാനിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം. മൺപാത്രനിർമ്മാണത്തിൽ സമർത്ഥനായ ഗെഞ്ചൂറോയും സമുറായാകണമെന്ന അടങ്ങാത്ത മോഹവുമായി നടക്കുന്ന മച്ചുനൻ […]
Mackenna’s Gold / മക്കെന്നാസ് ഗോൾഡ് (1969)
എംസോൺ റിലീസ് – 3365 ക്ലാസിക് ജൂൺ 2024 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം J. Lee Thompson പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.7/10 അപ്പാച്ചി ആത്മാക്കൾ കാവൽ നില്ക്കുന്ന സ്വർണ്ണത്താഴ്വര കാലങ്ങളായി പുറംലോകം കാണാതെ കിടക്കുന്നു. അതു കണ്ടെത്താൻ പലരും പല വഴിക്കും ശ്രമിച്ചതാണ്. ഏറ്റവുമൊടുവിലായി, മക്കെന്നയെന്ന മാർഷലും കൊളറാഡോ എന്ന കൊള്ളക്കാരനും പിന്നെ ഒരുകൂട്ടം ആളുകളും ചേർന്നുനടത്തിയ നിധിപര്യവേഷണത്തിന്റെ സാഹസികകഥയാണ് സിനിമയുടെ ഇതിവൃത്തം. ഗ്രിഗറി പെക്ക്, ഒമർ […]
Cry Macho / ക്രൈ മാച്ചോ (2021)
എംസോൺ റിലീസ് – 3221 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ഡ്രാമ 5.7/10 നിരവധി പുരസ്കാരങ്ങളും നിരൂപകപ്രശംസയും നേടിയ ‘അൺഫൊർഗിവൺ (1992)’ പുറത്തിറങ്ങി 29 വർഷങ്ങൾക്കുശേഷം, ക്ലിന്റ് ഈസ്റ്റ്വുഡ് വീണ്ടും കൗബോയ് വേഷമണിയുന്ന ചലച്ചിത്രമാണ് ‘ക്രൈ മാച്ചോ’. മൈക്ക് മൈലോ എന്ന പഴയകാല റോഡിയോ താരത്തിന്റെ ജീവിതത്തിലെ ഏതാനും ഏടുകളാണ്, റിച്ചാർഡ് നാഷിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ഈ നിയോ-വെസ്റ്റേൺ ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ മുതലാളിയുടെ നിർദ്ദേശപ്രകാരം, മെക്സിക്കോസിറ്റിയിൽ നിശാപാർട്ടിയും […]
Enter the Dragon / എന്റർ ദ ഡ്രാഗൺ (1973)
എംസോൺ റിലീസ് – 3201 ക്ലാസിക് ജൂൺ 2023 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Clouse പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ആയോധനകലയിൽ അഗ്രഗണ്യനായ ലീ തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരനായി ഒരു മാർഷ്യൽ ആർട്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ പുറപ്പെടുന്നു. ലീയുടെ ഗുരുവിന്റെ ശിഷ്യനായിരുന്ന, ഇപ്പോൾ മയക്കുമരുന്നു വ്യാപാരവും പെൺവാണിഭവുമൊക്കെയായി കഴിയുന്ന ഹാനിന്റെ ഉടമസ്ഥതയിലുള്ള ദ്വീപിലാണ് ടൂർണമെന്റ് നടക്കുന്നത്. കോട്ടയ്ക്കു സമാനമായ ആ ദ്വീപിൽ […]
Short Films Special Release – 10 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10
എംസോൺ റിലീസ് – 2856 ഷോർട് ഫിലിം – 05 The Lost Thing / ദ ലോസ്റ്റ് തിങ് (2010) ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Ruhemann & Shaun Tan പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ അനിമേഷന്‍, ഡ്രാമ, ഷോർട് 7.3/10 ഭാവികാലത്ത് നാശത്തിലേക്കടുക്കുന്ന മെൽബൺ നഗരത്തിലെ കഥയാണ് ‘ദ ലോസ്റ്റ് തിങ്‘. കുപ്പിയടപ്പുകൾ ശേഖരിച്ചു നടക്കുന്ന ഷോൺ എന്ന പയ്യൻ, ബീച്ചിൽ വെച്ച് നീരാളിയുടെ കാൽകളും ഞണ്ടിന്റെ കൈകളും ബോയ്ലറിന്റെ ശരീരവുമുള്ള ഒരു […]
Getting Home / ഗെറ്റിങ് ഹോം (2007)
എംസോൺ റിലീസ് – 36 ഭാഷ മാൻഡറിൻ സംവിധാനം Yang Zhang പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ഡാർക്ക് കോമഡി, ഡ്രാമ 7.4/10 കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും അതിന്റെ വേരുകളിൽതന്നെ ചെന്നുചേരണം എന്ന ചൈനീസ് ചൊല്ലിൽനിന്നും ഉരുത്തിരിഞ്ഞ സിനിമയാണ് ‘ഗെറ്റിങ് ഹോം’. ആത്മാർത്ഥ സുഹൃത്തിന്റെ മൃതശരീരവും ചുമന്ന്, അയാളുടെ വീട്ടിലേക്ക് സ്നേഹിതൻ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥാതന്തു. ആ പ്രയാണത്തിലുടനീളം, പല തരക്കാരും ഭൂപ്രകൃതിയും സംസ്കാരങ്ങളും വന്നുപോകുന്നു. കേവലമൊരു സുഹൃദ്ബന്ധത്തിന്റെ കഥയിലൂടെ, മാനവികതയുടെ മുഴുവൻ […]