Inception
ഇന്‍സെപ്ഷന്‍ (2010)

എംസോൺ റിലീസ് – 4

Download

70584 Downloads

IMDb

8.8/10

സമീപകാല ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച ഗവേഷക കഥാകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റഫർ നോളൻ, ദ ഡാർക്ക് നൈറ്റിന് (2008) ശേഷം കഥയെഴുതി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ-ആക്ഷൻ ചിത്രമാണ് ഇൻസെപ്ഷൻ. കോർപ്പറേറ്റുകൾക്ക് വേണ്ടി വ്യക്തികളുടെ സ്വപ്നത്തിൽ കടന്ന് ഉപബോധ മനസ്സിൽ നിന്ന് രഹസ്യങ്ങൾ മോഷ്ടിക്കുന്ന ചാരനായ ഡൊമനിക് കോബ് എന്ന കേന്ദ്ര കഥാപാത്രമായി ലിയോനാർഡോ ഡികാപ്രിയോ എത്തുമ്പോൾ ജോസഫ് ഗോർഡൻ ലെവിറ്റ്, ടോം ഹാർഡി, സിലിയൻ മർഫി, മൈക്കൽ കെയ്ൻ തുടങ്ങി പ്രശസ്തരായ താരങ്ങളും ഒപ്പമുണ്ട്. ചാരപ്പണിയ്ക്കിടയിൽ, വിവരങ്ങൾ മോഷ്ടിക്കുന്നതിന് പകരം പുതിയ ഒരു ആശയം മനസ്സിൽ രൂപപ്പെടുത്താനുള്ള (inception) ഓഫർ കോബിന് ലഭിക്കുകയും പകരമായി അയാൾ ഏറ്റവുമധികം ആഗ്രഹിക്കുന്നതും ഏറെക്കുറേ അസാദ്ധ്യവുമായ കാര്യം വാഗ്ദാനം ചെയ്തപ്പോൾ കോബ് ആ ലക്ഷ്യത്തിനായി ശ്രമിക്കുന്നതാണ് കഥ. ടെക്നിക്കൽ മികവും സ്വപ്നവും യാഥാർത്ഥ്യവും ഇടകലരുന്ന ആഖ്യാനത്തിലെ സവിശേഷതയും കഥയിലെ മുൻകൂട്ടി കാണാത്ത ഒട്ടേറെ വെല്ലുവിളികളും ഉദ്വേഗപൂർണ്ണമാക്കിയ സിനിമ 825 മില്യൺ ഡോളർ വാരിക്കൂട്ടി. വിഷ്വൽ എഫക്ട്സിനും ഛായാഗ്രഹണത്തിനുമടക്കം നാല് ഓസ്കർ അവാർഡ് നേടിയ ചിത്രം റിലീസിന്റെ പത്താം വാർഷികമായ 2020ൽ റീ-റിലീസ് ചെയ്തിരുന്നു.