എം-സോണ്‍ റിലീസ് – 1332
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Cameron |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ |
ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്ര കാല്പനിക സിനിമയാണ് ദ ടെർമിനേറ്റർ. ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ ടെർമിനേറ്റർ ആയി എത്തുന്നു. ലിൻഡ ഹാമിൽടൺ സാറാ കോണർ ആയും മൈക്കിൾ ബൈൻ കെയ്‌ൽ റീസ് ആയും വേഷമിടുന്നു.
വർഷം 2029ൽ, അതായത് ഭാവിയിൽ കൃത്രിമ ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ ഭൂമിയിലെ അവശേഷിക്കുന്ന മനുഷ്യരെ തുടച്ചു നീക്കാൻ ഒരുങ്ങുന്നു. ഈ കാലത്തിൽ നിന്നും രണ്ട് ആളുകൾ ടൈം ട്രാവലിങ്ങ് എന്ന സാങ്കേതിക വിദ്യയിലൂടെ വർഷം 1984ലേക്ക് വരുന്നു. ഇതിൽ ഒരാൾ കൃത്രിമ ബുദ്ധിശക്തിയുള്ള യന്ത്രങ്ങളുടെ പ്രതിനിധിയായ ടെർമിനേറ്ററാണ്. 1984ൽ ജീവിക്കുന്ന സാറാ കോണർ എന്ന വനിതയെ വധിക്കുകയാണ് അതിന്റെ ലക്ഷ്യം. രണ്ടാമത്തെയാൾ മനുഷ്യനായ കെയ്‌ൽ. റീസാണ്. 2029ൽ യന്ത്രങ്ങളോട് പ്രതിരോധിച്ചു ജീവിക്കുന്ന മനുഷ്യരുടെ പ്രതിനിധിയാണയാൾ. സാറാ കോണറെ ടെർമിനേറ്ററിന്റെ കൈയ്യിൽ നിന്നു ഏതു വിധേനയും രക്ഷിക്കുക എന്നതാണ് അയാളുടെ ദൗത്യം.