നമ്മുടെ സബ്ടൈറ്റിലിന് നമ്മുടെ ആപ്പ് എന്ന സന്ദേശത്തോടെ എംസോൺ പുറത്തിറക്കിയ ആപ്ലിക്കേഷനാണ് എംസോണ്‍ സബ് എഡിറ്റർ. നിലവിൽ ഇത് ബീറ്റാ സ്റ്റേജിലാണ്. എല്ലാവരും ഉപയോഗിച്ച് നോക്കി നിങ്ങളുടെ അഭിപ്രായം അറിയിക്കണം. ആൻഡ്രോയ്ഡ് പ്ലേസ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാം.
നമ്മുടെ ഗ്രൂപ്പിലെ പരിഭാഷകനും വെബ്ബ് ഡെവലപ്പറുമായ അർജ്ജുൻ ആണ് എംസോണിന് വേണ്ടി ആപ്പ് നിർമ്മിച്ചത്. അതിന് എംസോണിന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കട്ടെ.
കണ്ടുമടുത്ത സബ്ടൈറ്റിൽ എഡിറ്റ് ആപ്പുകളിൽ നിന്നും വ്യത്യസ്തമായി ഒരുപിടി പുത്തൻ ഫീച്ചറുകളോടുകൂടിയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- Automatic save
- Cloud save
- Inbuilt dictionary
- Translator help
- Helper text
- 3Different themes
- Hearing impaired line remover
- Font styling options
- Submit to Msone Option
ഇതൊക്കെയാണ് പ്രധാന ആകർഷണങ്ങൾ. ആദ്യത്തെ Version ആയതുകൊണ്ട് ഉണ്ടായേക്കാവുന്ന Bug പ്രശ്നങ്ങൾ തുടങ്ങിയവ ഉപയോഗിച്ചു നോക്കിയതിനു ശേഷം എംസോണിനെ അറിയിക്കുമല്ലോ…