Venom
വെനം (2018)

എംസോൺ റിലീസ് – 1885

Download

24041 Downloads

IMDb

6.6/10

ഒരുപാട് സൂപ്പർ ഹീറോകളെ പരിചയപ്പെടുത്തിയ മാർവെൽ, 2018ൽ എത്തിയത് വെനം എന്ന സൂപ്പർ വില്ലന്റെ കഥ പറയാനാണ്. അതും, ഒരു സൂപ്പർ ഹീറോ പരിവേഷത്തിലൂടെ.

സാഹസികനായ ഒരു റിപ്പോർട്ടറാണ്
എഡി ബ്രോക്ക്. സത്യസന്ധമായ വാർത്തകൾക്കായി ഏതറ്റം വരെ പോകാനും മടിക്കാത്തവൻ.
എന്നാൽ, അന്യഗ്രഹ ജീവികളായ പാരസൈറ്റുകളെ ഉപയോഗിച്ച് മനുഷ്യരുടെ മേൽ പരീക്ഷണങ്ങൾ നടത്തുന്ന കാൾട്ടൺ ഡ്രേക്ക് എന്ന വ്യവസായിയുടെ ഭ്രാന്തൻ പരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ നായകന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു.
അതിന്റെ ഫലമായി ഡ്രേക്കിന് തന്റെ ജോലി നഷ്ടമാവുകയാണ്. ജോലി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടയിൽ, ഡ്രേക്കിന്റെ പരീക്ഷണശാലയിൽ നിന്നും വെനം എന്ന പാരസൈറ്റ് ബ്രോക്കിന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. അതിലൂടെ സൂപ്പർ പവറുകൾ ലഭിക്കുന്ന ബ്രോക്ക്, ഡ്രേക്കിന്റെ ഗൂഢലക്ഷ്യങ്ങളെ തടയാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ.

2018 ഒക്ടോബർ 5ന് പുറത്തിറങ്ങിയ വെനം, സ്ക്രിപ്റ്റിന്റേയും, സ്പൈഡർ-മാൻ ചിത്രവുമായി യാതൊരു ബന്ധവും പുലർത്താൻ കഴിയാതിരുന്നതിന്റേയും പേരിൽ ക്രിട്ടിക്സിൽ നിന്നും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നെങ്കിലും 2018ലെ പണം വാരി ചിത്രങ്ങളിൽ എട്ടാമനെന്ന ബഹുമതിയും സ്വന്തമാക്കുകയുണ്ടായി.