എം-സോണ്‍ റിലീസ് – 1917
MSONE GOLD RELEASE
ഭാഷ | മാസിഡോണിയൻ |
സംവിധാനം | Teona Strugar Mitevska |
പരിഭാഷ | ശ്രീധർ, സൂരജ് എസ് ചിറക്കര |
ജോണർ | ഡ്രാമ |
മാസിഡോണിയയിലെ ഒരു കൊച്ചു ഗ്രാമത്തിൽ പള്ളിയിലച്ചൻ ഒരു കുരിശ് പുഴയിലേക്കെറിഞ്ഞ് നാട്ടുകാർ അത് നീന്തിപ്പോയി എടുക്കാൻ ശ്രമിക്കുന്ന ഒരു ചടങ്ങുണ്ട്. ആദ്യം അത് കരസ്ഥമാക്കാൻ കഴിയുന്ന ആളിന് സമൃദ്ധിയും സമ്പത്തും വരുമെന്നാണ് വിശ്വാസം. പക്ഷെ ഈ ചടങ്ങിലെ അലിഖിത നിയമം സ്ത്രീകൾ പങ്കെടുക്കാൻ പാടില്ലെന്നതാണ്. ഇതിനെ ചോദ്യം ചെയ്യാനെന്നോണം പെട്രൂണിയാ എന്നൊരു യുവതി പുഴയിലേക്ക് ചാടി മറ്റുള്ളവരെക്കാൾ മുൻപ് കുരിശ് കരസ്ഥമാക്കുന്നു. ആചാരങ്ങൾ തെറ്റിച്ച് ഒരു സ്ത്രീ ഇതിൽ പങ്കെടുത്തത് നാട്ടുകാരെ ചൊടിപ്പിക്കുന്നു പക്ഷെ പെട്രൂണിയ തന്റെ അവകാശത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകുന്നില്ല.
ദൈവകാര്യങ്ങളിൽ സ്ത്രീകളെ മാറ്റി നിർത്തുന്നതും അതിപ്പോഴും ലോകത്ത് പലയിടത്തും ആൻമേൽക്കോയ്മയുടെ തട്ടകമാണെന്നതും കാണിച്ചു തരുന്ന ഒരു ചിത്രമാണിത്. ഫെമിനിസം, പാട്രിയാർക്കി എന്നിവയൊക്കെ പൊതുവേ എതിർക്കേണ്ടതാണെന്ന ധാരണയുള്ള മനുഷ്യരിൽ പോലും പലപ്പോഴും മതപരമായ കാര്യങ്ങളിൽ വന്നാൽ യാഥാസ്ഥികത തലപൊക്കുന്നത് എല്ലായിടത്തും ഒരുപോലെ കാണപ്പെടുന്ന പ്രതിഭാസമാണെന്നത് കൊണ്ട് സിനിമ വളരെ റിലേറ്റബിൾ ആയി മാറുന്നു.