You Were Never Really Here
യു വേർ നെവർ റിയലി ഹിയർ (2017)
എംസോൺ റിലീസ് – 2022
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Lynne Ramsay |
പരിഭാഷ: | പ്രശോഭ് പി.സി, ശ്രീധർ എംസോൺ |
ജോണർ: | ക്രൈം, ഡ്രാമ, മിസ്റ്ററി |
ഹോകീൻ ഫീനിക്സിന്റെ മികച്ച പ്രകടനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് യു വേർ നെവർ റിയലി ഹിയർ. കിഡ്നാപ്പ് ചെയ്യപ്പെടുന്ന പെൺകുട്ടികളെ കണ്ടെത്തി തിരിച്ചെത്തിക്കുന്നയാളാണ് ചിത്രത്തിലെ നായകൻ ജോ. പെൺകുട്ടികളുടെ അച്ഛനമ്മമാരാണ് സാധാരണ ഇയാളെ ഇതിന് നിയോഗിക്കാറ്. തട്ടിക്കൊണ്ടു പോകുന്നവരോട് ജോ കാണിക്കുന്ന ക്രൂരത കുപ്രസിദ്ധവുമാണ്.
എങ്കിലും, ന്യൂയോർക്കിലെ വീട്ടിൽ, പ്രായമായ അമ്മയുടെ അടുത്തെത്തിയാൽ ജോ വെറും സാധാരണക്കാരനാകും.
പൂർവകാലത്തിലെ ദുരനുഭവങ്ങൾ നിരന്തരം ഓർമകളായെത്തി വേട്ടയാടുന്നതാണ് ജോ നേരിടുന്ന പ്രധാന മാനസികവ്യഥ. ഒപ്പം ആത്മഹത്യാ പ്രവണതയും.
ഏജന്റ് വഴി ജോയിലേക്ക് പുതിയൊരു ദൗത്യമെത്തുന്നു. ഒരു പ്രമുഖ വ്യക്തിയുടെ തട്ടിക്കൊണ്ടു പോകപ്പെട്ട മകളെ കണ്ടെത്തുക. പെൺകുട്ടികളെ കടത്തുന്ന റാക്കറ്റിനെയാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. അത് ജോയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന സംഭവങ്ങളിലേക്ക് നയിക്കുന്നു.