Bring Me Home
ബ്രിങ് മീ ഹോം (2019)

എംസോൺ റിലീസ് – 2077

Download

5005 Downloads

IMDb

6.4/10

Movie

N/A

2019-ൽ ലീ യങ്ങ്-എ പ്രധാന കഥാപാത്രത്തിലെത്തുന്ന
മിസ്റ്ററി ത്രില്ലറാണ് “ബ്രിങ് മീ ഹോം”.
തങ്ങളുടെ കാണാതായ ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞിനെ ആറ് വർഷമായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ജങ് യോൻ, മിയോങ്-ഗക്ക് ദമ്പതികൾ.
എന്നാൽ അപ്രതീക്ഷിമായി ഭർത്താവും മരണപ്പെടുന്നതോടു കൂടി
എല്ലാ അർത്ഥത്തിലും ജങ് യോൻ തനിച്ചാകുന്നു.
കാണാതായ കുഞ്ഞിനെയോർത്തുള്ള സങ്കടവും, പെട്ടെന്നുള്ള ഭർത്താവിന്റെ വിയോഗവും അവരെ വല്ലാത്ത മാനസികസംഘർഷത്തിലേക്ക്
വലിച്ചിടുന്നു. ജീവിതം തന്നെ മടുത്ത അവസ്ഥയിൽ അവരെത്തുന്നു.
എന്നാൽ ഒരു മീൻപിടുത്ത ടൂറിസ്റ്റ് ഗ്രാമത്തിൽ തന്റെ മകനുണ്ടെന്ന ഫോൺകാളുകൾ വരുന്നതോട് കൂടി ജീവിക്കാനുള്ള ആഗ്രഹം അവരിൽ വീണ്ടുമുണ്ടാകുന്നു. പിന്നീടങ്ങോട്ട് മകനെ തേടിയുള്ള യാത്രയും തുടർന്നുണ്ടാകുന്ന സംഭവവികസങ്ങളുമായി കഥ മുന്നോട്ട് പോകുന്നു. പ്രേക്ഷകരെ നിരാശപ്പെടുത്താത തരത്തിൽ ത്രില്ലിംഗ് മൂഡ് നിലനിർത്തി തന്നെ സിനിമ മുന്നോട്ട് പോകുന്നു.