Enola Holmes
എനോള ഹോംസ് (2020)

എംസോൺ റിലീസ് – 2271

Download

18725 Downloads

IMDb

6.6/10

ഒരു ദിനം ഉറക്കം എഴുന്നേൽക്കുമ്പോൾ എനോള തിരിച്ചറിയുന്നു അമ്മ വീട്ടിൽ നിന്നും എങ്ങോട്ടോ പോയി എന്ന്. എനോളക്കായി കുറച്ചേറെ ക്ലൂസ് ഒരുക്കിവച്ചിട്ടാണ് അമ്മ പോയിരിക്കുന്നത്. കാണാതായ അമ്മയെ തേടി എനോള ലണ്ടനിലക്ക് പോകുന്നു. യാത്രാമധ്യേ അവൾക്കൊരു കൂട്ടുകാരനെയും ലഭിക്കുന്നുണ്ട്.
പൊതുവെ പെൺകുട്ടികളെ ഒരു “Perfect Wife Product” ആകുവാൻ പഠിപ്പിക്കുന്ന Embroidery യോ, പെരുമാറ്റരീതികളോ, ബോർഡിങ് വിദ്യാഭ്യാസമോ അമ്മ എനോളയെ ശീലിപ്പിച്ചില്ല. മറിച്ച് Martial Arts ഉം, ശാസ്ത്രവും പഠിപ്പിച്ചു, വായനശാലയിലെ മുഴുവൻ പുസ്തകങ്ങളും വായിപ്പിച്ചു.
അമ്മയെ കണ്ടെത്തണം, സഹോദരങ്ങളുടെ കയ്യിൽപ്പെടാതെയിരിക്കണം, കൂട്ടുകാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം. ഈ യാത്ര എനോളയ്ക്ക് അവളെത്തന്നെ തിരിച്ചറിയുവാനുള്ള ഒന്നായി മാറുന്നു.