എം-സോണ്‍ റിലീസ് – 2316
ഭാഷ | ഹിന്ദി |
സംവിധാനം | Pulkit |
പരിഭാഷ | രജിൽ എൻ. ആർ. കാഞ്ഞങ്ങാട്, സുദേവ് പുത്തൻചിറ |
ജോണർ | ബയോഗ്രഫി, ഹിസ്റ്ററി, മിസ്റ്ററി |
നേതാജി- “നിങ്ങളെനിക്ക് രക്തം തരൂ, പകരം നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നാഹ്വാനം ചെയ്ത, സ്വതന്ത്രപൂർവ ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ വിപ്ലവകാരി.ഒരു പക്ഷെ ഭീതിയോടെ വെള്ളക്കാർ ആരെയെങ്കിലും ഇന്ത്യയിൽ കണ്ടിരുന്നുവെങ്കിൽ അത് നേതാജിയെ മാത്രമായിരുന്നു. പഠിച്ച പണി നോക്കിയിട്ടും നേതാജിയെ മെരുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. 1945 ഓഗസ്റ്റ് 18 നു ഫോർമോസ ദ്വീപിനടുത്തു വച്ചുണ്ടായ വിമാനാപകടത്തിൽ നേതാജി മരണപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. 1946 നു ശേഷം നേതാജിയെ നേരിൽ കണ്ടവരാരും ഇല്ല. വിമാനാപകടത്തിന് ശേഷവും പല വേഷങ്ങളിൽ പലയിടങ്ങളിൽ നേതാജിയെ കണ്ടു എന്ന് പലരും പറയുന്നുണ്ടെങ്കിലും നേതാജിയുടെ തിരോധാനം ഇന്നും ഒരു ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾക്ക് വഴി വെക്കുന്നു. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട രേഖകൾ ഇന്നും കേന്ദ്ര സർക്കാർ അതീവ രഹസ്യപ്പട്ടികയിൽ ഉൾപ്പെടുത്തി, പുറത്ത് വിടാതെ കാത്ത് സൂക്ഷിക്കുന്നു. ആധുനിക ലോകം കണ്ട ഏറ്റവും ഭീകരനായ ഹിറ്റ്ലറോട് വരെ മുഖത്തു നോക്കി സംസാരിക്കാൻ കൂസാതിരുന്ന നേതാജിയുടെ ജീവിത കഥയാണ് 9 എപ്പിസോഡുള്ള ഈ സീരീസിലൂടെ നിങ്ങൾക്ക് മുമ്പിൽ എത്തുന്നത്.