എം-സോണ്‍ റിലീസ് – 2368
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Lasseter |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | അനിമേഷന്‍, അഡ്വഞ്ചർ, കോമഡി |
പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ച്, വാൾട്ട് ഡിസ്നി പിക്ചേഴ്സ് വിതരണം നിർവ്വഹിച്ച്,
1995ൽ ഇറങ്ങിയ ടോയ് സ്റ്റോറി പരമ്പരയിൽ രണ്ടാമതായി പുറത്തിറങ്ങിയ ചിത്രമാണ് ടോയ് സ്റ്റോറി 2.
അത്യാഗ്രഹിയായ ഒരു ടോയ് കളക്ടർ വുഡിയെ മോഷ്ടിച്ച് കൊണ്ടുപോകുന്നു. ജപ്പാനിലെ ഒരു മ്യൂസിയത്തിലേക്ക് വുഡിയെ വിൽക്കുന്നതിന് വേണ്ടിയാണ് അയാൾ മോഷ്ടിക്കുന്നത്. ജപ്പാനിലെ മ്യൂസിയത്തിൽ തന്റെ ആരാധകർക്ക് മുമ്പിൽ കാലാകാലങ്ങളോളം നിലനിൽക്കാം എന്ന പ്രലോഭനത്തിൽ വുഡി വീഴുന്നു. അതെ സമയം വുഡിയെ മോഷ്ടാവിൽ നിന്ന് രക്ഷിക്കാൻ സുഹൃത്തായ ബസ്സ് ലൈറ്റിയറും മറ്റ് സുഹൃത്തുക്കളും തയ്യാറെടുക്കുന്നു. വുഡി ആർക്കൊപ്പം പോകും, തന്റെ സുഹൃത്തുക്കൾക്കിടയിലേക്കോ അതോ തന്റെ ആരാധകർക്ക് മുമ്പിലേക്കോ?
നവംബർ 1999 -ൽ ടോയ് സ്റ്റോറി 2 പ്രദർശനത്തിനെത്തി. ബോക്സ് ഓഫീസിൽ വൻവിജയം നേടിയ ചിത്രം $497.4 മില്യൺ ഡോളർ വരുമാനം നേടി. ആദ്യ ചിത്രത്തെക്കാൾ മികച്ച രണ്ടാം ഭാഗം എന്നനിലയിൽ ആണ് നിരൂപകർ ചിത്രത്തെ കണക്കാക്കുന്നത് മാത്രമല്ല, എക്കാലവും മികച്ച അനിമേഷൻ ചിത്രങ്ങളുടെ പട്ടികയിൽ എല്ലാം ഇടം നേടിട്ടുമുണ്ട്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ടോയ് സ്റ്റോറി പരമ്പരയിലെ മറ്റു സബ്‌ടൈറ്റിലുകൾ
Toy Story / ടോയ് സ്റ്റോറി (1995)
Toy Story 3 / ടോയ് സ്റ്റോറി 3 (2010)
Toy Story 4 / ടോയ് സ്റ്റോറി 4 (2019)