Toy Story 3
ടോയ് സ്റ്റോറി 3 (2010)

എംസോൺ റിലീസ് – 2369

Subtitle

1749 Downloads

IMDb

8.3/10

2010 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3-ഡി കമ്പ്യൂട്ടർ അനിമേഷൻ ചിത്രവും, പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗവുമാണ് ടോയ് സ്റ്റോറി 3. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമാണം നിർവഹിച്ച ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചേഴ്സ്‌ ആയിരുന്നു.

തങ്ങളുടെ ഉടമസ്ഥനായ ആൻഡി, കോളേജിൽ പോകാൻ തയ്യാറെടുക്കുന്നതോടെ ഭാവി അനിശ്ചിതത്തിലായ, പാവകളായ വുഡി, ബസ്സ് ലൈറ്റിയർ, അവരുടെ മറ്റു സുഹൃത്തുക്കൾ എന്നിവരുടെ കഥയാണ് ടോയ് സ്റ്റോറി 3.

2009 -ൽ പുറത്തിറങ്ങിയ അപ്പ് എന്ന ചിത്രത്തിന് ശേഷം മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കുന്ന രണ്ടാമത്തെ പിക്സാർ ചിത്രമാണ് ടോയ് സ്റ്റോറി 3. അത് കൂടാതെ, തിരക്കഥ, സൗണ്ട് എഡിറ്റിങ്, മികച്ച അനിമേഷൻ ചിത്രം, ഗാനം എന്നിവയ്ക്കും നാമനിർദ്ദേശം ലഭിച്ചു. ലോകമെമ്പാടും $1.067 ബില്യൺ വരുമാനംനേടുകയും ചെയ്തു.