എം-സോണ്‍ റിലീസ് – 2374
ഭാഷ | കൊറിയൻ |
സംവിധാനം | Young-woo Jang, Eung-bok Lee |
പരിഭാഷ | റാഫി സലീം, ഫഹദ് അബ്ദുൽ മജീദ്, ഹബീബ് ഏന്തയാർ, അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്, അഭിജിത്ത് എം. ചെറുവല്ലൂർ, ബേസിൽ ഷാജി |
ജോണർ | ഡ്രാമ, ഫാന്റസി, ഹൊറർ |
“ഞാൻ രാക്ഷസ്സനായി മാറിയാൽ നിങ്ങളെന്നെ കൊന്നേക്കണം, അതു തന്നെ ഞാൻ നിങ്ങളേയും ചെയ്യാം.”
കളിയും ചിരിയും സ്‌നേഹവും സംരക്ഷണവും നിറഞ്ഞ സ്വർഗ്ഗീയ ഇടമാണ് “ഹോം”, സ്നേഹത്തോടെ “സ്വീറ്റ് ഹോം” എന്നും പറയാനാഗ്രഹിക്കും. കഥ ഇവിടെ തുടങ്ങുന്നു, ഒരിടത്ത് ഒരിടത്ത് ഒരു വീടുണ്ടായിരുന്നു ശരിക്കും അവനത് ഒരു പുതിയ വീട് തന്നെയായിരുന്നു.
ചാ ഹ്യുൻ സു എന്ന സ്കൂൾ വിദ്യാർത്ഥി തന്റെ കുടുംബം വാഹനാപകടത്തിൽ മരിച്ചതിന് ശേഷം പുതിയ അപ്പാർട്മെന്റിലേക്ക് സ്ഥലം മാറുകയാണ്. ആ അപാർട്മെന്റ് അവനൊരു പുതിയ വീടായിരുന്നു. തന്റെ പുതിയ അപ്പാർട്മെന്റിൽ ചാ ഹ്യുൻ-സു നിശബ്ദ ജീവിതം നയിക്കാൻ തുടങ്ങുമ്പോൾ ചില വിചിത്ര സംഭവങ്ങൾ അരങ്ങേറുകയും, ആളുകൾ ഭീകരജീവികളായി മാറുകയും ചെയ്യുന്നു. ചാ ഹ്യുൻ-സുവും മറ്റുള്ളവരും ഈ അപ്പാർട്മെന്റിൽ ശരിക്കും കുടുങ്ങി പോകുകയാണ്. ജീവൻ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് പിന്നെ നാം കാണുന്നത്. ആകാംക്ഷഭരിതമായ നിമിഷങ്ങളിലൂടെ ആസ്വാദകനെ മുൾമുനയിൽ നിർത്താൻ കെൽപ്പുള്ള ഒരു ഒന്നൊന്നര വീടായി മാറുകയാണ് നമ്മുടെ “സ്വീറ്റ് ഹോം”. മാറിമറിയുന്ന സാഹചര്യങ്ങളിൽ നിന്നും അവർക്ക് അതിജീവിക്കാൻ കഴിയുമോ? ഇതിന് ഉത്തരം അറിയണമെങ്കിൽ നിങ്ങൾ ഈ സ്വീറ്റ് ഹോമിൽ പ്രവേശിക്കുക തന്നെ ചെയ്യണം.