എം-സോണ്‍ റിലീസ് – 2386
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Michôd |
പരിഭാഷ | അരുണ വിമലൻ |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
സമീപഭാവിയിൽ, സാമ്പത്തികവും സാമൂഹികവുമായി ആകെ തകർന്ന ഒരു ലോകത്ത് നടക്കുന്ന കഥയാണ് The Rover.
ഒറ്റയാനായ Eric (Guy Pearce)ന്റെ ട്രക്ക് ഒരു gang മോഷ്ടിച്ചു കൊണ്ടുപോകുന്നതും അവരുടെ പിന്നാലെ വണ്ടി തിരിച്ചുപിടിക്കാൻ എന്തിനും തയ്യാറായി അയാൾ പോകുന്നതുമാണ് കഥ. അതിനിടയിലാണ് ട്രക്ക് കൊണ്ടുപോയ ഗ്യാങ്ങിലെ ഒരാളുടെ അനിയൻ Rey (Robert Pattinson) Ericന്റെ കയ്യിൽപ്പെടുന്നത്. Eric എന്തിനാണ് ആ വണ്ടി തിരിച്ചുകിട്ടാൻ ഇത്രയുമൊക്കെ ചെയ്യുന്നത്, ആ ട്രക്കിൽ ഇതിനുമാത്രം എന്താ ഉള്ളത്, ഇതൊക്കെ സിനിമ കഴിയാറാകുമ്പോഴാണ് അറിയാൻ പറ്റുക.
Post-Apocalyptic, Dystopian സിനിമാക്കഥകൾ ഒരുപാട് വന്നിട്ടുണ്ട്:
മാഡ് മാക്സ്, ദ മാട്രിക്സ്, ബ്ലേഡ് റണ്ണര്‍ 2049, ചിലഡ്രന്‍ ഓഫ് മെന്‍ ഒക്കെ പോലെ. വലിയ ദുരന്തമുണ്ടായി നശിച്ചു പോയ ലോകം നന്നാക്കാൻ ശ്രമിക്കുന്ന ഹീറോസ്, അല്ലേൽ നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ രക്ഷപെടുത്താൻ ശ്രമിക്കുന്ന ഹീറോസ്, ത്രില്ലടിപ്പിക്കുന്ന ആക്ഷൻ, അങ്ങനെയൊക്കെ. പക്ഷേ The Rover പറയുന്നത് തകർന്ന ലോകത്തെ ഹീറോസിനെക്കുറിച്ചല്ല. അവിടെ എങ്ങനെയെങ്കിലും ജീവിക്കാൻ ശ്രമിക്കുന്ന സൂപ്പർഹീറോസ് അല്ലാത്ത സാധാരണ മനുഷ്യരെക്കുറിച്ചാണ്.