എം-സോണ് റിലീസ് – 2396
ഭാഷ | കൊറിയൻ |
സംവിധാനം | Kyoung-mi Lee |
പരിഭാഷ | അനന്ദു കെ എസ്, നിഷാം നിലമ്പൂർ, ഗോകുൽ എസ് എൻ ചെറുവല്ലൂർ, അശ്വിൻ ലെനോവ |
ജോണർ | ഡ്രാമ, ത്രില്ലർ |
ലീ ക്യോങ് മി യുടെ സംവിധാനത്തിൽ 2016ൽ റിലീസ് ആയ ഒരു കൊറിയൻ ഡ്രാമ ത്രില്ലർ ചിത്രമാണ് “ദി ട്രൂത്ത് ബിനീത് “
പ്രഗത്ഭനായൊരു യുവ രാഷ്ട്രീയക്കാരനാണ് കിം ജോങ് ചാൻ.അദ്ദേഹത്തിന്റെ ഭാര്യയും, ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കിം മിൻ ജിന്നിന്റെ അമ്മയുമായ കിം യോൻ ഹോങ് ആണിവിടെ കേന്ദ്രകഥാപാത്രം.15ദിവസങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന ഇലക്ഷന് മുന്നോടിയായുള്ള പ്രചരണങ്ങളിലും മറ്റും മുഴുകിയിരിക്കുന്ന ചാനും ഭാര്യയും.കുറച്ച് പ്രശ്നക്കാരിയും പഠനത്തിൽ പിന്നോക്കവുമായ മിൻ ജിൻ.
ചോയ് മി ഒക്കെ എന്ന കൂട്ടുകാരിയെ കിട്ടിയതിനു പിന്നാലെ ഇപ്പോൾ പഠനത്തിൽ മെച്ചപ്പെട്ടിട്ടുമുണ്ട്. അങ്ങനെയിരിക്കെ ഇലക്ഷന് ദിവസങ്ങൾക്കു മുൻപ് മിൻ ജിന്നിനെ കാണാതാവുന്നു. പോലീസ് തുമ്പില്ലാതെ നിൽക്കുന്നു, ചാൻ ആണെങ്കിൽ ഇലക്ഷനെകുറിച്ചു മാത്രമാണ് ചിന്ത.ഒരമ്മയ്ക്ക് അല്ലേ പെറ്റ വയറിന്റെ നോവറിയൂ.തന്റെ മകളുടെ തിരോധനത്തിന്
പിന്നിലുള്ള നിഗൂഢതകളുടെ ചുരുളഴിക്കാൻ ആ അമ്മ മുന്നിട്ടിറങ്ങുന്നതാണ് കഥയുടെ ഇതിവൃത്തം. അമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധവും കൂട്ടുകാരികൾ തമ്മിലുള്ള സുഹൃത്തു ബന്ധവും ഒക്കെയായി വളരെ ഇമോഷണലായാണ് സിനിമ മുന്നോട്ട് പോകുന്നത്കൂ ട്ടത്തിൽ രാഷ്ട്രിയമുതലെടുപ്പുകളും ദാമ്പത്യവും ഒക്കെ വന്നു പോവുന്നുമുണ്ട്.
*കൊറിയൻ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ “ടെൻ ബെസ്റ്റ് ഫിലിംസ് ഓഫ് ദി ഇയർ “അവാർഡ് അടക്കം പത്ത് അവാർഡുകൾ ലഭിക്കുകയും മറ്റ് മൂന്ന് അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്ത പടം കൂടിയാണ് “ദി ട്രൂത്ത് ബിനീത്”
ലോ ബഡ്ജറ്റ് ചിത്രമായിരുന്നെങ്കിൽകൂടിയും ബോക്സ് ഓഫീസിൽ 1.9മില്യൺ ആണ് പടം വാരിയത്.