എം-സോണ്‍ റിലീസ് – 2445
ഭാഷ | കൊറിയൻ |
സംവിധാനം | Sung-bo Shim |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ഡ്രാമ, ത്രില്ലർ |
മെമ്മറീസ് ഓഫ് മർഡർ (2003), മദര്‍ (2009), പാരസൈറ്റ് (2019), തുടങ്ങിയ വിശ്വാവിഖ്യാതമായ കൊറിയൻ ചിത്രങ്ങളുടെ സംവിധായകനായ ബോങ് ജുൻ ഹോയും മെമ്മറീസ് ഓഫ് മർഡർ എന്ന ചിത്രത്തിൻ്റെ എഴുത്തുകാരൻ ആയ ഷിം സങ് ബോയും ചേർന്നെഴുതി ഷിം സങ് ബോ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് സീ ഫോഗ് A.K.A ഹേമൂ. കാമം, ക്രോധം, വിഷമം, സന്തോഷം, കരുണ, പ്രണയം, ബീഭൽസം, ഭയം, വിശപ്പ്, ദാഹം, മോഹം അങ്ങനെ മനുഷ്യമനസ്സിൻ്റെ എല്ലാ അവസ്ഥകളെയും വരച്ചു കാട്ടുന്നു
സീ ഫോഗ് എന്ന ഇംഗ്ലീഷ് പേരിൽ പുറത്തിറങ്ങിയ ഈ കൊറിയൻ ചിത്രം ഒരുകൂട്ടം മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്യുന്ന ആളുകളുടെ കഥയാണ് പറയുന്നത്.
1997ൽ കൊറിയയിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യം കൊറിയയിലെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടു. ഏകദേശം പത്തു ലക്ഷത്തിലധികം ആൾക്കാർക്ക് ജോലി നഷ്ടമായി. കടലിലും സ്ഥിതി മറിച്ചായിരുന്നില്ല. തങ്ങൾ ചെയ്യുന്ന ജോലിയോട് ആത്മാർത്ഥ കാണിക്കുന്ന, ക്യാപ്റ്റനെ ബഹുമാനിക്കുന്ന അവർക്ക് മുന്നിൽ ചൈനയിൽ നിന്നും നിയമത്തിനു എതിരായി കൊറിയൻ-ചൈനീസുകാരെ കടത്തികൊണ്ടുവരാനുള്ള ഒരു ജോലി ലഭിക്കുന്നു. ഇതേവരെ ആളുകളെ കടത്തി കൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുക്കാത്ത അവർ ആദ്യമായി ആ സാഹസത്തിനു മുതിരുന്നു. അതോടു കൂടി അവരുടെ എല്ലാവരുടെയും ജീവിതം തന്നെ മാറി മറിയുന്നു.
ദി ചേസര്‍ (2008), ദി തീവ്സ് (2012) എന്നീ ചിത്രങ്ങളിൽ നായകനായ കിം യോൻ സുക് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹാൻ യേ രി നായികയാവുന്നു. കടലും കടലിലെ മൂടൽ മഞ്ഞും വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. മൊത്തത്തിൽ ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല.