The Villainess
ദ വില്ലനെസ്സ് (2017)

എംസോൺ റിലീസ് – 2566

Download

21432 Downloads

IMDb

6.6/10

Movie

N/A

2017-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ  ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദ വില്ലനെസ്’, മികച്ച ആക്ഷൻ ചിത്രത്തിനുള്ള ഒരുപാട് അവാർഡുകളും മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു.

സൂക് ഹീ എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ചെറുപ്പത്തിൽ തന്നെ കണ്മുൻപിൽ അച്ഛൻ കൊല്ലപ്പെടുന്നത് കണ്ടു പതറി നിന്ന അവളുടെ മുമ്പിലേക്ക് രക്ഷകനെ പോലെ ഒരാൾ കടന്ന് വരുന്നു. അയാൾ അവളെ എടുത്ത് വളർത്തുകയും ആയുധ പരിശീലനം നൽകുകയും ചെയ്യുന്നു. പിന്നീട് അയാൾ തന്നെ അവളെ വിവാഹം കഴിക്കുന്നു. പക്ഷേ ഹണിമൂൺ യാത്രക്കിടയിൽ ഭർത്താവ് കൊല്ലപ്പെടുന്നു. ഭർത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ഒറ്റയ്ക്ക് ഇറങ്ങി പുറപ്പെടുകയാണവൾ. ഒറ്റയ്ക്കുള്ള ആ പോരാട്ടത്തിന്റെ പ്രയാണത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു അവളെ കാത്തിരുന്നത്. എന്തായിരുന്നു അവ? സിനിമ കണ്ട് തന്നെ അറിയുക.

സിനിമയുടെ ഹൈലൈറ് ആയി എടുത്തു പറയാൻ ഉള്ളത് കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, സിനിമാറ്റോഗ്രാഫിയും തന്നെയാണ്, ആക്ഷൻ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയായിരിക്കും ഈ സിനിമ. ഏതൊരു സിനിമ പ്രേമിയെയും ഈ ചിത്രം ത്രസിപ്പിക്കും എന്നത് തീർച്ച.