Gangs of London Season 1
ഗ്യാങ്സ് ഓഫ് ലണ്ടൻ സീസൺ 1 (2020)

എംസോൺ റിലീസ് – 2700

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Pulse Films
പരിഭാഷ: അജിത് രാജ്, സാമിർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ

2020 ൽ സ്‌കൈ അറ്റ്ലാന്റിക് ചാനലിലൂടെ സംപ്രേഷണമാരംഭിച്ച ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസാണ് ഗ്യാങ്സ് ഓഫ് ലണ്ടൻ.

ഒരു അപ്പാർട്ട്മെന്റിൽ വെച്ച് രണ്ട് ചെറുപ്പക്കാർ ഒരാളെ കൊല്ലുന്നു. പണത്തിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത അവർക്കറിയില്ലായിരുന്നു, തങ്ങൾ കൊന്നത് ലണ്ടനിലെ തന്നെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സിൽ ഒരാളെയായിരുന്നെന്ന്. അതുവരെ കണ്ടിട്ടില്ലാത്തൊരു ഗ്യാങ് വാറിനാണ് തുടന്ന് ലണ്ടൻ സാക്ഷ്യം വഹിക്കുന്നത്. കൊല്ലപ്പെട്ട ഗ്യാങ്സ്റ്ററിന്റെ കുടുംബം അതിന് പിന്നിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കുന്നതും, ഇതിനിടയിൽ മറ്റു ക്രിമിനൽ ഓർഗനൈസേഷനുകൾ തങ്ങളുടെ ബിസിനസ് വളർത്താൻ ശ്രമിക്കുന്നതും, കിട്ടിയ അവസരത്തിൽ പോലീസ് ഇവരെയെല്ലാം കയ്യോടെ പിടികൂടാൻ ശ്രമിക്കുന്നതുമെല്ലാം കാണിച്ചുകൊണ്ടാണ്‌ കഥ മുൻപോട്ട് പോകുന്നത്.