എംസോൺ റിലീസ് – 2730
ഭാഷ | കൊറിയൻ |
സംവിധാനം | Park Chan-Wook |
പരിഭാഷ | പ്രശോഭ് പി. സി. & രാഹുൽ രാജ് |
ജോണർ | ഡ്രാമ, ഫാന്റസി, ഹൊറർ |
ഓൾഡ്‌ബോയ് (2003), ദ ഹാൻഡ്മെയ്ഡൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പാർക്ക് ചാൻ വൂക്കിന്റെ ഹൊറർ ഡ്രാമ ചിത്രമാണ് 2009-ൽ പുറത്തിറങ്ങിയ തേഴ്സ്റ്റ്.
EV എന്ന മാരകവൈറസിന് വാക്സിൻ കണ്ടെത്താൻ ഡോക്ടർമാർ കിണഞ്ഞുപരിശ്രമിക്കുകയാണ്. പള്ളീലച്ചനായ സാങ്-ഹ്യൂൻ തന്റെ ശരീരത്തിൽ വാക്സിൻ പരീക്ഷിക്കാൻ സന്നദ്ധനാവുന്നു. എന്നാൽ പരീക്ഷണം പരാജയപ്പെടുന്നതോടെ സാങ്-ഹ്യൂൻ ഒരു രക്തരക്ഷസ്സായി മാറുകയാണ്. നാട്ടിൽ തിരിച്ചെത്തുന്ന സാങ്-ഹ്യൂൻ മനുഷ്യരക്തത്തിനായി അലയുന്നതിനിടെ പഴയൊരു സുഹൃത്തിന്റെ ഭാര്യയുമായി ചങ്ങാത്തത്തിലാവുന്നു. എന്നാൽ ആ ബന്ധം പ്രതീക്ഷിക്കാത്ത വഴികളിലൂടെ നീങ്ങുമ്പോൾ തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ അയാൾ നിർബന്ധിതനാവുന്നു.
കാൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ദ്യോർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട തേഴ്സ്റ്റിന് ജൂറി പ്രൈസ് ലഭിച്ചു.