എംസോൺ റിലീസ് – 2833
ഭാഷ | കൊറിയൻ |
സംവിധാനം | Eung-bok Lee |
പരിഭാഷ | ഹബീബ് ഏന്തയാർ, കൃഷ്ണപ്രസാദ് പി.ഡി, ജീ ചാങ് വൂക്ക് & തൗഫീക്ക് എ |
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ, കിംഗ്ഡം എന്നീ പ്രശസ്ത കൊറിയൻ സീരീസുകളുടെ തിരക്കഥാകൃത്തായ “കിം യൂൻ ഹീ”യുടെ തിരക്കഥയിൽ 2021ൽ tvn 15-ാം വാർഷികവുമായി ബന്ധപ്പെട്ട്, ജിരിസാൻ നാഷണൽ പാർക്കിലെ റേഞ്ചർമാരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി എടുത്ത ആക്ഷൻ, മിസ്റ്ററി ത്രില്ലർ സീരീസാണ് ജിരിസാൻ. ഒരു നീണ്ട ഇടവേളക്ക് ശേഷം കൊറിയൻ താരസുന്ദരി ജുൻ ജീ ഹ്യൂൻ മടങ്ങിയെത്തുന്ന സീരീസ്, മികച്ച വിഷ്വലുകൾ കൊണ്ടും, നിഗൂഢത നിറഞ്ഞ സംഭവങ്ങളും അതിനോടിണങ്ങി ചേർന്ന പശ്ചാത്തല സംഗീതം കൊണ്ടും ഇതിനോടകം കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സ്ഥാപിച്ചു കഴിഞ്ഞു.
ജിരിസാൻ പർവ്വതം! ചിലർക്കത് പ്രതീക്ഷയുടെ പ്രകാശമാണെങ്കിൽ മറ്റു ചിലർക്കത് മരണമുനമ്പാണ്. കണക്കുകൾ പ്രകാരം വർഷം 3 ലക്ഷം പേരാണ് ജിരിസാൻ സന്ദർശിക്കുന്നത്. ആ പർവ്വതത്തിന്റെ കാവൽക്കാരാണ് ജിരിസാൻ നാഷണൽ പാർക്കിലെ റേഞ്ചർമാർ. അങ്ങനെയിരിക്കെ പുതുതായി സ്ഥലം മാറ്റം കിട്ടി വന്ന റേഞ്ചർ നായകൻ കാങ് ഹ്യുൻ ജോ(ജു ജി ഹൂൺ)ക്ക് കയറിയ ഉടനെ ഒരു മിസ്സിംഗ് കേസ് അന്വേഷിക്കേണ്ടി വരുന്നു. രാക്ഷസി എന്ന് ഇരട്ടപ്പേരുള്ള നായിക സോ യി ഗാങിനൊപ്പം (ജുൻ ജി ഹ്യുൺ) സെർച്ചിംഗ് പങ്കാളിയായി ചേർന്ന്, കാണാതായ ആ ഹൈക്കറെ അവർ കണ്ടെത്തുന്നു. പക്ഷേ നായകന്റെ പെരുമാറ്റത്തിലും വർത്തമാനത്തിലും പന്തികേട് തോന്നിയ നായിക, എങ്ങനെയാണ് കാണാതായ ഹൈക്കർ ഇരിക്കുന്ന സ്ഥലം കൃത്യമായി മനസ്സിലായത് എന്നും മറ്റും ചോദിക്കുന്നു. ഇത് ആദ്യമായിട്ടല്ല എന്നും, മുൻപ് പലതവണയായി കാണാതായ ഹൈക്കർമാർ പർവ്വതത്തിൽ എവിടെയുണ്ടെന്ന് തനിക്ക് ഒരു ദീർഘ ദൃഷ്ടിയിലൂടെ കാണാൻ സാധിക്കുമെന്നും പറയുന്നു. ആദ്യമൊന്നും ആരുമത് വിശ്വസിച്ചില്ല. പക്ഷേ പിന്നീട് പല നിഗൂഢമായ സംഭവങ്ങളും ജിരിസാൻ പർവ്വതത്തെ ചുറ്റിപ്പറ്റി നടക്കുന്നു. പർവ്വതത്തിലേക്ക് ഹൈക്കിങ്ങിന് വന്ന് സഹായം ലഭിക്കാതെ വഴിതെറ്റുന്ന ഹൈക്കർമാർ സ്വാഭാവികമായി മരിക്കുന്നതല്ലെന്നും, ആരോ കൊലപ്പെടുത്തുന്നതാണെന്നും റേഞ്ചർമാർ മനസ്സിലാക്കുന്നു. സംഭവത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിയ നായകനും നായികയ്ക്കും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളായിരുന്നു നേരിടേണ്ടിവന്നത്.
ആരാണത്? എന്താണ് ജിരിസാൻ പർവ്വതത്തിലെ ആ നിഗൂഢത?