എംസോൺ റിലീസ് – 2909
ഭാഷ | തായ് |
സംവിധാനം | Yanyong Kuruaungkoul |
പരിഭാഷ | സാരംഗ് ആർ. എൻ, സജിത്ത് ടി. എസ്. |
ജോണർ | കോമഡി, ഡ്രാമ, മ്യൂസിക്കല് |
Yanyong Kuruaungkoul ന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ഒരു കോമഡി, ഫാന്റസി, മ്യൂസിക്കൽ Thai movie യാണ് ‘Back To The 90s‘.
അച്ഛന്റെയും അമ്മയുടെ വിവാഹ വാർഷികത്തിന്റെ അന്ന് വീട്ടിലെത്തുമ്പോഴാണ് കേട്ടു പരിചയമില്ലാത്ത ഒരു ശബ്ദം Kong കേൾക്കുന്നത്. അങ്ങനെ ആ ശബ്ദം ഉണ്ടായ സ്ഥലത്തേക്ക് പോയി നോക്കുമ്പോ അവനൊരു Pager ഉം, ഒരു പത്രവും, ഫോട്ടോയും കിട്ടുന്നു.
ഒപ്പം Pager ൽ ഒരു മെസ്സേജും, ഫോട്ടോയുടെ പിന്നിൽ തന്റെ അച്ഛന് Som എന്ന പെണ്ണ് എഴുതിയ ഒരു ഓട്ടോഗ്രാഫും കാണുന്നു.
രാത്രി അച്ഛന്റെയും അമ്മയുടെയും വഴക്ക് കേട്ട് ചെല്ലുമ്പോഴാണ് അവന് മനസ്സിലാകുന്നത്, അവർ തർക്കിക്കുന്നത് ഫോട്ടോയുടെ പിന്നിൽ ഓട്ടോഗ്രാഫ് എഴുതിയ Som ന്റെ പേരും പറഞ്ഞാണെന്ന്. തുടർന്ന് അവൻ അച്ഛനുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങി പോകുന്നു. കൂട്ടുകാരനെ വിളിച്ച് വീട്ടിലേക്ക് വരാൻ പറയുമ്പോഴാണ് മഴ പെയ്യുന്നത്. ഓടി കയറിയത് ഒരു ഫോൺ ബൂത്തിലേക്ക്. Pager ൽ കണ്ട നമ്പറിലേക്ക് വിളിക്കാൻ തുടങ്ങുന്നതും അവന്റെ ബോധം പോകുന്നു. പിന്നീട് എഴുന്നേൽക്കുമ്പോൾ സ്ഥലമാകെ മാറിപ്പോയിരുന്നു.
Road ലൂടെ നടന്ന് പോകുന്നതിനിടയിൽ അച്ഛന്റെയും അമ്മയുടെയും പേരിൽ വഴക്കിടുന്ന രണ്ട് പേരുടെ ശബ്ദം കേട്ട് അവനൊരു വീട്ടിലേക്ക് ചെല്ലുന്നു. അവിടെ നിന്ന് വഴക്ക് കൂടുന്നത് തന്റെ അച്ഛനും അമ്മയുമാണെന്നും താൻ 90 കളിലേക്ക് time travel ചെയ്‌തെന്നും അവൻ തിരിച്ചറിയുന്നു. തുടർന്ന് പോകാൻ ഒരിടമില്ലാത്ത അവൻ അവിടെ താമസിച്ച് തന്റെ അച്ഛനും അമ്മയും വഴക്ക് കൂടുന്നതിന് കാരണക്കാരിയായ Som ഉം അച്ഛനും തമ്മിലുള്ള ബന്ധം അറിയുവാൻ ശ്രമിക്കുന്നു. Comedy ക്ക് പ്രാധാന്യം കൊടുത്ത ഈ ചിത്രത്തിൽ Thailand ലെ മികച്ച നായികമാരിൽ ഒരാളായ Pimchanok Leuwisetpaiboon (Baifern) ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.