എംസോൺ റിലീസ് – 2998
Rachel, Jack and Ashley Too / റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Zeppotron |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
ബ്ലാക്ക് മിറർ എന്ന വിഖ്യാത ആന്തോളജി സീരീസിലെ 5-ാം സീസണിലെ മൂന്നാമത്തെ എപ്പിസോഡാണ് “റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ”. ടെക്നോളജിയുടെ നമ്മളൊട്ടും പ്രതീക്ഷിക്കാത്ത ഒരു വശമാണ് ബ്ലാക്ക് മിറർ പറഞ്ഞ് പോകുന്നത്. സീരീസിലെ ഏറ്റവും വ്യതസ്ഥവും രസകരവുമായ ഒരു എപ്പിസോഡാണിത്.
തന്റെ പതിനഞ്ചാം ജന്മദിനത്തിന് അച്ഛൻ, മകളായ റേച്ചലിന് “ആഷ്‌ലി ടൂ” എന്ന പേരിലുള്ള ഒരു പുതിയ AI പാവയെ വാങ്ങി കൊടുക്കുന്നു. അത് റേച്ചലിന്റെ പ്രിയപ്പെട്ട പോപ്പ് ഗായിക, സൂപ്പർസ്റ്റാർ ആഷ്‌ലി ഒ (മൈലി സൈറസ്) യുടെ അതേ മാതൃകയിലുള്ളതായിരുന്നു. എന്നാൽ റേച്ചലിന്റെ സഹോദരിയായ ജാക്കിന് പാവയെ കണ്ണെടുത്താൽ കണ്ടൂട. അങ്ങനെ ഇരിക്കെ ഒരു ദിവസം, യഥാർത്ഥ പോപ്പ് ഗായിക രോഗം വന്ന് കോമയിലാകുന്നു. ഇതറിഞ്ഞ ഗായികയുടെ അതേ പകർപ്പായ പാവ എററാകുന്നു. അത് ശരിയാക്കാനായി റേച്ചലും സഹോദരിയും പാവയെ കമ്പ്യൂട്ടറിൽ കണക്ടാക്കിയതും അറിയാതെ ലിമിറ്റഡ് വേർഷൻ ഓഫ് ആകുന്നു.
ഫുൾ ബ്രയിൻ ആക്സസ് കിട്ടിയ പാവ, തനിക്ക് രോഗം വന്നതല്ലെന്നും, തന്നെ ചതിച്ചതാണെന്നും പാവ വിളിച്ച് കൂവുന്നു. തന്നെ രക്ഷിക്കണമെന്നും തെളിവുകളെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറയുന്നു. പാവയുടെ വാക്കും കേട്ട് ഇരുവരും പോപ്പ് ഗായികയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നു. ശേഷം നടക്കുന്ന രസകരമായ സംഭവങ്ങളും, വളരെ എന്റർടൈനിംഗായുള്ള ടെക്നോളജിയുടെ ഡാർക്ക് സൈഡിന്റെ അവതരണവുമാണ് സീരീസ് പറയുന്നത്. ബ്ലാക്ക് മിറർ സീരീസിലെ ഏറ്റവും രസകരവും പോസിറ്റീവും എന്റർടൈനിങ്ങുമായിട്ടുള്ള ഒരേയൊരു എപ്പിസോഡ് ആണ് റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ.
Smithereens / സ്മിതെറീൻസ്
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Zeppotron |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
‘സ്മിതെറീൻ‘ എന്ന സോഷ്യല്‍ മീഡിയ കമ്പനിയിൽ പുതുതായി ജോലിക്ക് പ്രവേശിച്ച ഒരു Intern ആണ് ജേഡൻ. ഒരിക്കല്‍ ഒരു ടാക്സി ഡ്രൈവര്‍ ആയാളെ കിഡ്നാപ്പ് ചെയ്ത് Gunpoint ൽ നിർത്തുന്നു. അധികം വൈകാതെ, അവരെ പോലീസുകാർ വളയുന്നു. ആ ടാക്സി ഡ്രൈവറുടെ ലക്ഷ്യം പണമോ, കൊലയോ ഒന്നുമല്ല. പതിയെപതിയെ, സംഭവങ്ങളുടെ ചുരുളഴിയുന്നു.
ഈ എപ്പിസോഡിൽ discuss ചെയ്യുന്ന പ്രശ്നവിഷയം കഥയുടെ നിർണ്ണായക ഭാഗമായതിനാൽ, അതിനെപ്പറ്റി ഇവിടെ വിവരിക്കാനാവില്ല. പക്ഷേ ആ ‘പ്രശ്നം’ നമ്മളിൽ പലരെയും ബാധിച്ചിട്ടുണ്ട്. അതിന്റെ ഫലം ചിലരെങ്കിലും അനുഭവിച്ചിട്ടുമുണ്ട്.
ഷെർലോക്ക് എന്ന സീരീസിൽ Moriarty ആയി അഭിനയിച്ച Andrew Scott ആണ് ഈ എപ്പിസോഡിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
Striking Vipers / സ്ട്രൈക്കിങ് വൈപ്പേഴ്സ്
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Zeppotron |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
പഴയ രണ്ട് കോളേജ് സുഹൃത്തുക്കൾ ഒരു Virtual Reality ഫൈറ്റിങ് ഗെയിം കളിക്കുന്നു. വെറുമൊരു ത്രില്ലിനു വേണ്ടി തുടങ്ങിയ കളി, ഒരു Point-ൽ കൈവിട്ടു പോവുന്നു.
പ്രേമം എന്നാല്‍ Physical രൂപത്തോട് തോന്നുന്ന ആകർഷണം മാത്രമാണോ, അതോ മനസ്സുകള്‍ തമ്മിലുണ്ടാവുന്ന അടുപ്പമാണോ?
ഒരു മനുഷ്യന് അയാളുടെ Sexuality ൽ എത്രത്തോളം വ്യക്തത ഉണ്ടാവും? അത് പിന്നീട് മാറാൻ സാധ്യതയുണ്ടോ?
ഇതുപോലുള്ള ഒരുപാട് ചോദ്യങ്ങൾ ഈ കഥയില്‍ നിർണ്ണായകമാവുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.