• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Black Mirror – Season 01 / ബ്ലാക്ക് മിറർ – സീസൺ 01 (2011)

January 31, 2022 by Vishnu

എംസോൺ റിലീസ് – 2918

15 Million Merits / 15 മില്യൺ മെറിറ്റ്സ്

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
നിർമാണംZeppotron
പരിഭാഷഅഖിൽ ജോബി & ഫഹദ് അബ്ദുൽ മജീദ്
ജോണർഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

8.8/10

Download

Exercise Bike ചവിട്ടി ‘Merits‘ എന്ന കറൻസി സമ്പാദിക്കുന്ന ആളുകൾ ജീവിക്കുന്ന ഒരു ലോകത്താണ് ‘15 മില്യണ്‍ മെറിറ്റ്സ്‘ എന്ന എപ്പിസോഡിന്റെ കഥ നടക്കുന്നത്.

റിയാലിറ്റി ഷോകളും, അതുണ്ടാക്കി തരുന്ന പ്രശസ്തിയും, മീഡിയയും ടെക്നോളജിയും മനുഷ്യരെ Brainwash ചെയ്യുന്നതും, ജീവിതത്തിന്റെ അർത്ഥമില്ലായ്മയും ഈ എപ്പിസോഡ് ചർച്ച ചെയ്യുന്നു.

പിൽക്കാലത്ത് ഗെറ്റ് ഔട്ട്‌ (2017) എന്ന സിനിമയിലൂടെ ലോകശ്രദ്ധ നേടിയ Daniel Kaluuya ഇതിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വളരെ Intense ആയി കഥ പറഞ്ഞു പോവുന്ന ഈ എപ്പിസോഡിന്റെ Production Design ഉം എടുത്തു പറയേണ്ടതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Entire History of You / എന്റയർ ഹിസ്റ്ററി ഓഫ് യൂ

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
നിർമാണംZeppotron
പരിഭാഷപ്രജുൽ പി
ജോണർഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

8.8/10

Download

ടെക്നോളജിയുടെ വളർച്ച മനുഷ്യരുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി. ‘ഇന്റർനെറ്റ്’ എന്ന സംവിധാനം സാധാരണക്കാർക്കു പോലും എളുപ്പത്തിൽ ലഭ്യമായ ഈ കാലത്ത്, നമുക്ക് പലതും സാധ്യമാണ്. ആയിരം മൈലുകൾ അപ്പുറമുള്ള ഒരാളോട് ചാറ്റ് ചെയ്യാനും, വീട്ടിലിരുന്ന് ഇഷ്ടമുള്ള സിനിമകൾ ആസ്വദിക്കാനും, പണമിടപാടുകൾ നടത്താനും, അറിവുകൾ നേടാനും നമുക്കിന്ന് യാതൊരു ബുദ്ധിമുട്ടുമില്ല. ഇതിനെല്ലാം വ്യക്തമായ രേഖകള്‍ ഉണ്ടാവും. ടെക്നോളജി ഇനിയും ഒരുപാട് വികസിക്കും.

‘എന്റയർ ഹിസ്റ്ററി ഓഫ് യൂ‘ എന്ന എപ്പിസോഡിന്റെ കഥ നടക്കുന്നത് Near Future ലാണ്. ഭാവിയിൽ ഒട്ടുമിക്ക ആളുകളുടെയും തലച്ചോറിൽ ‘Grain’ എന്നൊരു Device ഘടിപ്പിക്കും. അവർ ചെയ്യുന്നതും, കാണുന്നതും, കേൾക്കുന്നതുമായ എല്ലാ കാര്യങ്ങളും ഈ Device റെക്കോര്‍ഡ് ചെയ്യും. ഈ റെക്കോര്‍ഡ് ചെയ്ത കാര്യങ്ങൾ അവർക്ക് പിന്നീട് ഡിജിറ്റലായി കാണാനാവും. മറവി എന്ന സംഭവം പിന്നെയില്ല. നമ്മുടെ പ്രിയപ്പെട്ട ഓർമ്മകൾ വീണ്ടും, വീണ്ടും കണ്ടാസ്വദിക്കാം. പക്ഷേ ഏതൊരു നാണയത്തിനും ഒരു മറുവശമുണ്ട്! ഏതൊരു പകലിന്റെയും വെളിച്ചം ഇല്ലാതായാല്‍, പിന്നെ മൊത്തം ഇരുട്ടാവും. അങ്ങനൊരവസ്ഥ ഇവിടെയും സംഭവിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The National Anthem / ദ നാഷണൽ ആന്തം

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
നിർമാണംZeppotron
പരിഭാഷവിവേക് സത്യൻ
ജോണർഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

8.8/10

Download

ബ്രിട്ടീഷ് റോയല്‍ ഫാമിലിയിലെ ഇളയ അംഗമായ പ്രിൻസസ് സൂസന്നയെ ആരോ കിഡ്നാപ്പ് ചെയ്യുന്നു. അവളെ വിട്ടു കിട്ടണേല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മൈക്കിള്‍ കാലോ കേട്ടാല്‍ അറച്ചു പോവുന്ന ഒരു കാര്യം ചെയ്യണമെന്ന് കിഡ്നാപ്പർ ഡിമാന്റ് വയ്ക്കുന്നു. അതും ലൈവ് ടെലിവിഷനില്‍ അന്ന് വൈകിട്ട് 4 മണിക്ക്! യൂട്യൂബ് വഴി പോസ്റ്റ് ചെയ്ത ഈ ഡിമാന്റ് ആയിരക്കണക്കിന് ആളുകള്‍ കാണുന്നു. ഒട്ടും വൈകാതെ ഈ വിഷയം എല്ലായിടത്തും ട്രെൻഡിംഗ് ആവുന്നു. സമയം തീരെ കുറവാണ്. ആ കിഡ്നാപ്പറെ കണ്ടുപിടിക്കാനുള്ള ശ്രമം വിജയിക്കുമോ എന്നുറപ്പില്ല. അയാളുടെ ഉദ്ദേശം എന്താന്ന് പോലും ആർക്കും അറിയില്ല. റോയല്‍ ഫാമിലിയിലെ ഒരു മെമ്പര്‍ കൊല്ലപ്പെട്ടാൽ അത് വൻ വിവാദമാവും. വളരെ Unpredictable ആയി മുന്നോട്ട് പോവുന്ന ഇതിന്റെ കഥ ഒരു Unexpected Point ലാണ് ഒടുവില്‍ ചെന്നെത്തുന്നത്. ടെക്‌നോളജിയുടെ ഇരുണ്ട വശവും, ആളുകളുടെ കണ്ണില്‍ ചോരയില്ലാത്ത മനോഭാവവും ഈ കഥയില്‍ പ്രകടമാവുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, English, Sci-Fi, Thriller, Web Series Tagged: Akhil Joby, Fahad Abdul Majeed, Prajul P, Vivek Sathyan

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]