• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Black Mirror – Season 03 / ബ്ലാക്ക് മിറർ – സീസൺ 03 (2016)

February 9, 2022 by Vishnu

എംസോൺ റിലീസ് – 2954

Hated in the Nation / ഹേറ്റഡ് ഇൻ ദ നേഷൻ

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
നിർമാണംZeppotron
പരിഭാഷതൗഫീക്ക് എ
ജോണർഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

8.8/10

Download

‘ബ്ലാക്ക് മിറർ‘ വൈബുള്ള ഒരു മുഴുനീള ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന എപ്പിസോഡാണ് ‘ഹേറ്റഡ് ഇൻ ദ നേഷൻ‘.

സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി Cyber Bullying ന്റെ തോതും ഭയങ്കരമായി കൂടിയിട്ടുണ്ട്. ആരെങ്കിലും ഒരു വിവാദത്തിൽ പെട്ടാൽ, അയാളെ Hashtag ഇട്ടും, കൂട്ടമായി ചേർന്നും Cyber Attack ചെയ്യുന്നത് ആളുകൾക്ക് ഒരു ഹരമാണ്. ലക്ഷക്കണക്കിന് ആളുകള്‍ അതൊരുമിച്ചു ചെയ്യുമ്പോള്‍, അതിലൊരാളെ മാത്രം കുറ്റക്കാരനാക്കാൻ പറ്റില്ല എന്ന ധൈര്യം ചിലർക്കെങ്കിലും ഉണ്ട്. അങ്ങനുള്ള Situations ന്റെ Extreme അവസ്ഥയാണ് ഈ എപ്പിസോഡിൽ കാണിക്കുന്നത്.

വളരെ Engaging ആയി മുന്നോട്ട് പോവുന്ന ഇതിന്റെ കഥയിൽ ചില Twists and Turns സംഭവിക്കുന്നുണ്ട്. കഥയുടെ ഡാർക്ക് മൂഡും, മികച്ച കണ്ടന്റും, പ്രകടനങ്ങളും, ടെക്നിക്കല്‍ വിഭാഗവും നല്ല രീതിയിൽ ഒത്തുച്ചേരുന്നു. And the result is ONE TERRIFIC FINAL PRODUCT.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Men Against Fire / മെൻ എഗൈൻസ്റ്റ് ഫയർ

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
നിർമാണംZeppotron
പരിഭാഷപ്രജുൽ പി
ജോണർഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

8.8/10

Download

റോച്ചസ് എന്ന ഭീകരജീവികളെ വേട്ടയാടി കൊല്ലുന്ന പട്ടാളക്കാരുടെ കഥയാണ് ‘മെൻ എഗൈൻസ്റ്റ് ഫയർ‘ എന്ന ബ്ലാക്ക് മിറർ എപ്പിസോഡ് പറയുന്നത്.

ബ്ലാക്ക് മിറർ എപ്പിസോഡുകളുടെ പ്രത്യേകത എന്തെന്നാല്‍: അതിലെ ഓരോ കഥയ്ക്കും നമുക്ക് പല Interpretations കൊടുക്കാനാവും. മനുഷ്യരുടെ മാനസികാവസ്ഥയും, അവരനുഭവിക്കുന്ന പിരിമുറുക്കങ്ങളും, സമൂഹത്തിലെ അനീതികളുമെല്ലാം ഒരു Technological Viewpoint ൽ കാണിക്കാൻ ‘ബ്ലാക്ക് മിററി‘ന് കഴിയാറുണ്ട്. ഈ എപ്പിസോഡും അങ്ങനെ തന്നെ. കഥാഗതിയിൽ സംഭവിക്കുന്ന വഴിത്തിരിവുകൾ ഒരേസമയം ഞെട്ടിക്കുന്നതും, വർത്തമാനകാല യാഥാര്‍ത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതുമാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

San Junipero / സാൻ ജുനിപെറോ

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
നിർമാണംZeppotron
പരിഭാഷവിവേക് സത്യൻ
ജോണർഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

8.8/10

Download

യോർകി എന്നും, കെല്ലി എന്നും പേരുള്ള രണ്ട് സ്ത്രീകള്‍ San Junipero എന്നൊരു ടൗണിൽ വെച്ച് ഒരിക്കൽ കണ്ടുമുട്ടുന്നു. വളരെ പെട്ടെന്ന് തന്നെ, അവർക്കിടയിൽ ഒരു Emotional Connection ഉണ്ടാവുന്നു.

ഇവിടെ നിന്നങ്ങോട്ടുള്ള കഥയുടെ ഒരു ചെറിയ പരാമർശം പോലും Spoiler ആയി മാറാം.

കഥാപാത്രങ്ങളെ വ്യക്തമായി Define ചെയ്തുള്ള കഥ പറച്ചിലും, മനോഹരമായ മ്യൂസിക്കും, വിഷ്വൽ സ്റ്റൈലും, മികച്ച എൻഡിങ്ങും ഒക്കെക്കൊണ്ട്, പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന ഒരനുഭവമാണ് San Junipero. പക്ഷേ ഇതുപോലൊരു ഫീൽ ഗുഡ് കഥയ്ക്ക് ‘ബ്ലാക്ക് മിറർ’ എന്ന സീരീസിൽ എന്ത് കാര്യം? അത് നിങ്ങൾ കണ്ടറിയുക!

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Shut Up and Dance / ഷട്ട് ആപ്പ് ആൻഡ് ഡാൻസ്

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
നിർമാണംZeppotron
പരിഭാഷഉദയകൃഷ്ണ
ജോണർഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

8.8/10

Download

നിങ്ങളുടെ ഓൺലൈൻ പ്രവൃത്തികൾ ഒരാള്‍ ഒളിഞ്ഞു കണ്ടെന്ന് കരുതുക. ആ വിവരങ്ങൾ വെച്ച് അയാള്‍ നിങ്ങളെ ഭീഷണിപ്പെടുത്താൻ തുടങ്ങിയാല്‍, നിങ്ങളെന്ത് ചെയ്യും?

അങ്ങനൊരു അവസ്ഥയിൽ പെട്ടിരിക്കുന്ന ആളാണ് ‘കെന്നി’. തന്റെ രഹസ്യങ്ങളെല്ലാം പരസ്യമാക്കും എന്ന അജ്ഞാതന്റെ ഭീഷണിക്കു മുന്നില്‍ അവൻ വഴങ്ങുന്നു. കെന്നിയുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടം അവിടെ തുടങ്ങുകയാണ്. അവൻ ആ അജ്ഞാതന്റെ ക്രൂരമായ നിർദ്ദേശങ്ങൾ അനുസരിക്കുന്ന വെറുമൊരു പാവയായി മാറുന്നു.

പുറത്തറിയരുത് എന്ന് കെന്നി ആഗ്രഹിച്ച ആ രഹസ്യം എന്താണ്? അവന്റെ ജീവൻ പണയം വെച്ചുള്ള ഓട്ടം എവിടെ ചെന്നവസാനിക്കും? ആ അജ്ഞാതനായ ഹാക്കറിന്റെ ഉദ്ദേശം എന്താണ്? അത് ശരിക്കും ഒരാളാണോ? അതോ, ഒരു ഗ്രൂപ്പാണോ? ഇതുപോലുള്ള ഒരുപാട് ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ വരും. അതിൽ പലതിന്റെയും ഉത്തരങ്ങളിലേക്കുള്ള യാത്രയാണ് ‘ഷട്ട് ആപ്പ് ആൻഡ് ഡാൻസ്‘ എന്ന മുഴുനീള ത്രില്ലർ ‘ബ്ലാക്ക് മിറർ‘ എപ്പിസോഡ്!

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Playtest / പ്ലേടെസ്റ്റ്

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
നിർമാണംZeppotron
പരിഭാഷജീ ചാങ് വൂക്ക്
ജോണർഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

8.8/10

Download

ഒരുപാട് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് കൂപ്പർ. അയാൾക്ക് Personal Problems ഉണ്ട്. Technology ഒക്കെ വികസിച്ച ആധുനിക ലോകം ഇഷ്ടപ്പെടുന്ന ആളാണ് കൂപ്പർ.

കയ്യിലെ കാശ് മൊത്തം തീർന്നപ്പോൾ, ഒരു ഗെയിമിൽ പങ്കെടുക്കാനുള്ള Paid Offer അയാൾ സ്വീകരിക്കുന്നു. അത് വെറുമൊരു ഗെയിമിനപ്പുറം, ഒരു ഗെയിമിംഗ് അനുഭവമാണ്. ‘Virtual Reality യുടെ കൂടിയ വേർഷൻ’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്ന്. അയാളും അതിന്റെ ഒരു ഭാഗമാവും. അയാളുടെ ഉള്ളിലെ ഏറ്റവും വലിയ ഭയങ്ങള്‍ ആ അനുഭവത്തിൽ പ്രതിഫലിക്കും! തുടക്കത്തിൽ നിസ്സാരമെന്ന് തോന്നിയെങ്കിലും, കാര്യങ്ങൾ കൈവിട്ടു പോവാൻ അധികം നേരമെടുത്തില്ല!

കഥയിലെ Unexpected ട്വിസ്റ്റുകളും, ആ ഹൊറർ വൈബും കൊണ്ട് ബ്ലാക്ക് മിറർ ഫാൻസിനിടയിൽ ഒരു Separate Fanbase സൃഷ്ടിച്ചെടുത്ത എപ്പിസോഡാണ് പ്ലേ ടെസ്റ്റ്. ‘Psychological Horror’ ഗണത്തിൽ പെടുത്താവുന്ന ഈ എപ്പിസോഡിന്റെ Technical വിഭാഗം ഒരുപാട് പ്രശംസകൾ ഏറ്റു വാങ്ങി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Nosedive / നോസ്ഡൈവ്

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
നിർമാണംZeppotron
പരിഭാഷകൃഷ്ണപ്രസാദ്‌ പി. ഡി.
ജോണർഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

8.8/10

Download

സമൂഹത്തിൽ നല്ല നിലയും, വിലയും കിട്ടാന്‍ വെമ്പൽ കൊള്ളുന്ന ഒരു മനസ്സാണ് മനുഷ്യന്റേത്. അതിനായി നിങ്ങൾ നിരന്തരം പരിശ്രമിക്കണം. നിങ്ങളുടെ പല ഇഷ്ടങ്ങളും ഉള്ളിലൊതുക്കേണ്ടി വരാം. സ്വന്തം Identity മറന്ന്, വേറൊരാളായി പെരുമാറേണ്ടി വരാം. നിങ്ങളുടെ പ്രവൃത്തികളും, സംസാരരീതിയും ആളുകളെ തൃപ്തിപ്പെടുത്തിയാൽ, അവർ നിങ്ങൾക്ക് പരിഗണന തരും. അത്തരം പരിഗണനകൾ നിങ്ങളുടെ വില ഉയർത്തും. ആ വിലയ്ക്കൊത്ത നില നിങ്ങൾക്ക് സമൂഹത്തിൽ കിട്ടും.

എല്ലാവർക്കും പരസ്പരം ആൾക്കാരുടെ പെരുമാറ്റം അനുസരിച്ച് Rating കൊടുക്കാൻ കഴിഞ്ഞാൽ, ചില സ്ഥലങ്ങളിൽ ജോലി കിട്ടാൻ, അല്ലെങ്കിൽ ഒരു വീട് കിട്ടാൻ മിനിമം ഇത്ര റേറ്റിംഗ് വേണമെന്ന സ്ഥിതി വന്നാൽ എന്ത് സംഭവിക്കും?

ഈ റിയാലിറ്റിയെ ഒരു Technological Viewpoint ൽ കാണിക്കുകയാണ് ‘നോസ്ഡൈവ്‘ എന്ന ബ്ലാക്ക് മിറർ എപ്പിസോഡ്. ഭാവിയിൽ നിങ്ങളുടെ ജീവിത നിലവാരവും, സാമൂഹിക ബന്ധങ്ങളും നിശ്ചയിക്കുന്നത് ഒരു Social Score ആണെങ്കിലോ? ‘പോപ്പുലാരിറ്റി’ എന്നത് ഒരു മാനസിക സുഖത്തിനപ്പുറം, ഒരു ആവശ്യകതയായി മാറിയാൽ എന്ത് സംഭവിക്കും?

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, English, Sci-Fi, Thriller, Web Series Tagged: Ji Chang-wook, Krishnaprasad PD, Prajul P, Thoufeek A, Udaya Krishna

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]