Doctor Strange in the Multiverse of Madness
ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് (2022)

എംസോൺ റിലീസ് – 3033

Download

21541 Downloads

IMDb

6.9/10

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ 28മത്തെ ചിത്രമാണ് സാം റെയ്മിയുടെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ‘ഡോക്ടർ സ്‌ട്രേഞ്ച് ഇന്‍ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ്.’ 2016ല്‍ പുറത്തിറങ്ങിയ ‘ഡോക്ടർ സ്‌ട്രേഞ്ച്‘ എന്ന ചിത്രത്തിന്റെ സീക്വൽ കൂടിയാണീ ചിത്രം.

ഒരു വിചിത്രമായ സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന സ്റ്റീഫൻ സ്ട്രേഞ്ചിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. താൻ മരിക്കുന്നതായി കണ്ട സ്വപ്നത്തിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ അയാൾക്ക് പരിചയമുണ്ടായിരുന്നില്ല. പ്രണയിനി ക്രിസ്റ്റീൻ മറ്റൊരാളെ വിവാഹം ചെയ്യുന്നതിന് സാക്ഷിയാകാനെത്തിയ സ്ട്രേഞ്ചിനെ ഞെട്ടിച്ചുകൊണ്ട് അയാൾ സ്വപ്നത്തിൽ കണ്ട പെൺകുട്ടിയും അവിടെയെത്തി. അവളെ ആക്രമിക്കാനായി പിറകേയെത്തിയ ഭീമൻ നീരാളിയെ സ്ട്രേഞ്ച് തറപറ്റിക്കുന്നത് ആവേശകരമായ കാഴ്ചയാണ്. അമേരിക്ക ചാവെസ് എന്നു പേരുള്ള ആ പെൺകുട്ടിക്ക് മൾട്ടിവേഴ്സിൽ എവിടേക്കും യാത്ര ചെയ്യാനുള്ള അത്ഭുതശക്തി ഉണ്ടായിരുന്നു. ആ ശക്തി സ്വന്തമാക്കാൻ ആരോ അയച്ച കേവലമൊരു ആജ്ഞാനുവർത്തിയായിരുന്നു ആ ഭീമൻ നീരാളി. താൻ കണ്ടത് വെറും സ്വപ്നമല്ല മറിച്ച് മറ്റൊരു യൂണിവേഴ്സിൽ സംഭവിച്ച കാര്യമാണെന്ന് തിരിച്ചറിയുന്ന ഡോക്ടർ സ്ട്രേഞ്ച് അമേരിക്കയെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥയിലുള്ളത്.