എംസോൺ റിലീസ് – 3047
ഭാഷ | ജാപ്പനീസ് |
സംവിധാനം | Kazuhiro Furuhashi |
പരിഭാഷ | വൈശാഖ് പി. ബി, |
ജോണർ | ആനിമേഷന്‍, ആക്ഷൻ, അഡ്വഞ്ചർ |
Studio Mappa യുടെ നിർമ്മാണത്തിൽ 2019-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേ സീരീസാണ് ഡൊറോറോ.
കാലാവസ്ഥാ വ്യതിയാനങ്ങളും യുദ്ധവും കാരണം പട്ടിണിയും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു ദേശം. അവിടുത്തെ രാജാവ് അഭിവൃദ്ധിക്ക് വേണ്ടി ഭൂതങ്ങളുമായി കരാറുണ്ടാക്കുന്നു. അങ്ങനെ ആ ദേശം അഭിവൃദ്ധിപ്പെടുന്നു. പക്ഷേ രാജാവിന് ജനിക്കുന്ന കുഞ്ഞിന്റെ കൈകാലുകളും പഞ്ചേന്ദ്രിയങ്ങളും ഭൂതങ്ങൾ തട്ടിയെടുക്കുന്നു. രാജാവ് ആ കുഞ്ഞിനെ ഉപേക്ഷിക്കുകയും മറ്റൊരിടത്ത് വളരുകയും ചെയ്യുന്നു.
വർഷങ്ങൾക്ക് ശേഷം തൻ്റെ മാതാപിതാക്കൾ ആരാണെന്ന് അറിയാനും ഭൂതങ്ങളെ തോൽപ്പിച്ച് ശരീരഭാഗങ്ങൾ തിരികെ നേടാനുമായി ഹ്യക്കിമാറു നടത്തുന്ന യാത്രയാണ് സീരിസിൻ്റെ ഇതിവൃത്തം.
യാത്രയ്ക്കിടയിൽ അവിചാരിതമായി ഡൊറോറോ എന്ന കൊച്ചുകുട്ടിയും കൂടുന്നതോടെ കഥ കൂടുതൽ രസകരമാകുന്നു.
മനോഹരമായ വിഷ്വൽസും, ബിജിഎമ്മും തുടക്കത്തിലും അവസാനവുമുള്ള ഗാനങ്ങളും സീരിസിൻ്റെ മാറ്റ് കൂട്ടുന്നു. കണ്ടുകഴിഞ്ഞാൽ ഫേവറിറ്റ് ലിസ്റ്റിൽ കയറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.