എംസോൺ റിലീസ് – 3076
ഭാഷ | ജാപ്പനീസ് |
സംവിധാനം | Yasushi Kawamura & Kei’ichi Sato |
പരിഭാഷ | സാരംഗ് ആർ. എൻ & സജിത്ത് ടി. എസ് |
ജോണർ | ആക്ഷൻ, ആനിമേഷന്‍, ഡ്രാമ |
Hiroya Oku എന്ന മാങ്ക ആർടിസ്റ്റിന്റെ Gantz എന്ന മാങ്കയെ ആസ്പദമാക്കി, Keiichi Sato, Yasushi Kawamura എന്നിവരുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ഒരു Sci-Fi CGI Animation മൂവിയാണ് ഗാന്റ്സ്: ഓ.
ജപ്പാനിൽ പലയിടങ്ങളിലുമായി രാക്ഷസന്മാരുടെ ആക്രമണം അരങ്ങേറുകയാണ്. ഇവർക്കെതിരെ ബ്ലാക്ക് സ്യൂട്ട് ഇട്ട കുറച്ച് പേർ പൊരുതിക്കൊണ്ടിരിക്കുന്നു. അനുവദിച്ച സമയത്തിനുള്ളിൽ രാക്ഷസന്മാരെ മുഴുവൻ കൊന്നില്ലെങ്കിൽ, ബ്ലാക്ക് സ്യൂട്ടിൽ ഉള്ളവരെല്ലാം മരിക്കും എന്നുള്ളത് കൊണ്ട്, കുറോണോ എന്നവൻ സ്വന്തം ജീവൻ കളഞ്ഞുകൊണ്ട് മറ്റുള്ളവരെ രക്ഷിക്കുന്നതാണ് ചിത്രത്തിന്റെ തുടക്കം.
Subway യിൽ കത്തി കൊണ്ട് ആക്രമിക്കപ്പെട്ട ഒരാളെ രക്ഷിക്കുന്നതിനിടക്ക്, കാതോ, അക്രമിയുടെ കുത്തേറ്റ് മരണപ്പെടുകയാണ്. തുടർന്ന് അവൻ എഴുന്നേൽക്കുന്നത് രാക്ഷസന്മാരോട് പൊരുതുന്നവരുടെ റൂമിലാണ്. ഗാന്റസ് എന്ന കറുത്ത ഗോളം നൽകുന്ന ഉത്തരവുകൾ അനുസരിക്കുകയല്ലാതെ, അവർക്കാർക്കും വേറെ വഴിയില്ല. രാക്ഷസന്മാർ ഉള്ളിടത്തേക്ക് അവരെ ഗാന്റസ് കൊണ്ടുപോകും. തുടർന്ന്, അനുവദിച്ച സമയത്തിനുള്ളിൽ രാക്ഷസന്മാരെ ഇല്ലാതാക്കുകയും, അതോടൊപ്പം അതിജീവനത്തിനായി അവർ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിലൂടെ പറയുന്നത്.