Top Gun: Maverick
ടോപ്പ് ഗൺ: മാവെറിക് (2022)

എംസോൺ റിലീസ് – 3084

Download

30227 Downloads

IMDb

8.2/10

ഫൈറ്റർ വിമാനങ്ങളുടെ ത്രസിപ്പിക്കുന്ന ആകാശപ്പോരാട്ട രംഗങ്ങളിലൂടെ ആക്ഷൻ പ്രേമികൾക്ക് ആവേശമായ സിനിമയാണ് ‘ടോപ്പ് ഗൺ: മാവെറിക്‘. 1986ൽ ഇറങ്ങിയ ‘ടോപ്പ് ഗൺ‘ എന്ന സിനിമയുടെ സീക്വലായി 2022ൽ ഇറങ്ങിയ ചിത്രത്തിൽ പീറ്റ് മാവെറിക് മിച്ചൽ ആയി ടോം ക്രൂസ് വീണ്ടുമെത്തുന്നു.

നേവി പൈലറ്റുമാർക്കുള്ള പ്രത്യേക പരിശീലനകേന്ദ്രമായ ‘ടോപ്പ് ഗണ്ണി’ൽ നിന്ന് മാവെറിക് ഗ്രാജ്വേഷൻ നേടിയിട്ട് 30 വർഷം പിന്നിട്ടിരിക്കുന്നു. അയാൾ ഇന്നൊരു ടെസ്റ്റ് പൈലറ്റാണ്. അപ്രതീക്ഷിതമായി മാവെറിക്കിനെ വീണ്ടും ടോപ്പ് ഗണ്ണിലേക്ക് തിരിച്ചുവിളിക്കുന്നു. നേവി ഒരു പ്രത്യേക ദൗത്യത്തിനുള്ള ഒരുക്കത്തിലാണ്. ജി.പി.എസ് ജാമറുകളും ഫൈറ്റർ വിമാനങ്ങളും കാവലുള്ള ഒരു അനധികൃത യുറേനിയം എൻറിച്ച്മെന്റ് പ്ലാന്റ് തകർക്കുക എന്നതാണ് ദൗത്യം. അങ്ങേയറ്റം അപകടംപിടിച്ച ദൗത്യമാണിതെന്ന് മാവെറിക് മനസ്സിലാക്കുന്നു. പക്ഷേ മാവെറിക്കിന് ഏറ്റവും അത്ഭുതമായത്, തന്നെ ടോപ്പ് ഗണ്ണിലേക്ക് വിളിപ്പിച്ചതിന്റെ യഥാർത്ഥ കാരണം അറിഞ്ഞപ്പോഴാണ്.