എംസോൺ റിലീസ് – 562
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Robert Zemeckis |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | അഡ്വഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ |
1985-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദി ഫ്യൂച്ചർ. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ.ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
മാർട്ടി മിക്ഫ്ലൈ എന്ന കൗമാരക്കാരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മാർട്ടിയുടെ സുഹൃത്തും സയന്റിസ്റ്റുമായ ഡോക്ടർ എമ്മെറ്റ് ബ്രൗൺ ഒരു ടൈം മെഷീൻ കാറ് കണ്ടുപിടിക്കുന്നു. ടൈം ട്രാവൽ ചെയ്യാനാവശ്യമായ പ്ലൂട്ടോണിയം, ബ്രൗൺ ഒരു ലിബിയന്‍ തീവ്രവാദികളില്‍ നിന്ന് മോഷ്ടിച്ചതായിരുന്നു. എന്നാൽ ടൈം മെഷീനെ മാർട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനിടയ്ക്ക് വെച്ച് ബ്രൗണിനെ തീവ്രവാദികൾ വക വരുത്തുന്നു. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന മാർട്ടി, അബദ്ധവശാൽ ടൈം മെഷീൻ ഓൺ ആവുകയും അതിൽ സെറ്റ് ചെയ്തിരുന്ന ഡേറ്റായ 1955-ലേക്ക് പോവുകയും ചെയ്യുന്നു.
അങ്ങനെ 1955 ലേക്ക് മാർട്ടി ടൈം ട്രാവൽ ചെയ്യുന്നു. അവിടെവെച്ച് മാർട്ടിയുടെ കൗമാരക്കാരായ ഭാവി അച്ഛനെയും അമ്മയെയും കണ്ടു മുട്ടുന്നു. 1955-ലെ എമ്മെറ്റ് ബ്രൗണിന്റെ സഹായത്തോടെ വർത്തമാന കാലത്തേക്ക് തിരിച്ച് പോകാൻ വേണ്ടി ശ്രമിക്കുന്നതിനിടയ്ക്ക് യുവതിയായ മാര്‍ട്ടിയുടെ ഭാവി അമ്മയ്ക്ക് അവനോട് പ്രണയം തോന്നിത്തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് പോകുന്നു.
ഒരു സയന്‍സ് ഫിക്ഷന്‍ ടൈം ട്രാവൽ സിനിമ എന്നതിലുപരി വളരെ ലളിതമായ ഒരു റൊമാന്റിക് കോമഡി ചിത്രവും കൂടിയാണ് ബാക്ക് ടു ദി ഫ്യൂച്ചർ.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ബാക്ക് ടു ദി ഫ്യൂച്ചര്‍ ട്രൈലജിയിലെ ബാക്കി രണ്ട് സിനിമകൾ
ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് II (1989)
ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III (1990)