Back to the Future Part III
ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III (1990)

എംസോൺ റിലീസ് – 1313

Download

3093 Downloads

IMDb

7.4/10

1990-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ.ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

ബാക്ക് ടു ദി ഫ്യൂച്ചര്‍ ട്രൈലജിയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗമാണ് ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III.

നായകനായ മാർട്ടി ഇത്തവണ എണ്ണൂറുകളിലേക്ക് (1885) ടൈം ട്രാവൽ ചെയ്യുന്നതാണ് കഥാസാരം. ലോകം കണ്ട ഏറ്റവും മികച്ച ടൈം ട്രാവൽ സിനിമകൾ എന്ന പേര് ഈ ചിത്രങ്ങൾ നേടിയെടുക്കുന്നതിന്റെ എല്ലാം പ്രധാന കാരണം ചിത്രങ്ങളുടെ അവതരണമാണ്. 21-ആം നൂറ്റാണ്ടിൽ ഇറങ്ങുന്ന ടൈം ട്രാവൽ വിഷയമാക്കിയ ചിത്രങ്ങൾ പോലും ഇന്നും പാഠപുസ്തകമായി കാണുന്ന ചിത്രങ്ങൾ. അവഞ്ചേഴ്‌സ്: എൻഡ്ഗെയിമിൽ പോലും ഈ ചിത്രത്തിനെപ്പറ്റി കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ മനസ്സിലാകുന്നത് ഈ കാലത്തും ഈ ട്രൈലജിയുടെ സ്വാധീനം എത്രത്തോളമാണെന്ന്. ചരിത്രത്തിലെ ഏറ്റവും മികച്ച ടൈം ട്രാവൽ ചിത്രങ്ങളുടെ ട്രൈലജിയ്ക്ക് ഏറ്റവും മികച്ച അവസാനം അതാണ് ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ബാക്ക് ടു ദി ഫ്യൂച്ചര്‍ ട്രൈലജിയിലെ ബാക്കി രണ്ട് സിനിമകൾ

ബാക്ക് ടു ദി ഫ്യൂച്ചര്‍ (1985)
ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് II (1989)