Black Panther
ബ്ലാക്ക് പാന്തർ (2018)

എംസോൺ റിലീസ് – 778

Download

20409 Downloads

IMDb

7.3/10

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനെട്ടാമത്തെ സിനിമയാണ് ബ്ലാക്ക് പാന്തർ.

നൂറ്റാണ്ടുകൾക്കു മുൻപ് ആഫ്രിക്കയിൽ വൈബ്രനിയം അടങ്ങുന്ന ഉൽക്ക പതിക്കുകയും പിന്നീട് അവിടെയുള്ള ഗോത്രങ്ങളെ ഒന്നിപ്പിച്ചു വക്കാണ്ട എന്ന രാജ്യം വരികയും ചെയ്യുന്നു. സാങ്കേതിക വിദ്യയിൽ വൻ മുന്നേറ്റം നടത്തിയ വക്കാണ്ട, പിന്നീട് വിഭവങ്ങളും ടെക്നോളജിയും സംരക്ഷിക്കാൻ പുറം രാജ്യങ്ങളിൽ നിന്ന് എല്ലാം മറച്ചു വെക്കുന്നു. വാക്കണ്ടൻ രാജാവായിരുന്ന റ്റ്’ചാക്കയുടെ മരണശേഷം രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്ന മകൻ റ്റ്’ചാല നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.

മറ്റ് മാർവെൽ ചിത്രങ്ങളിൽ നിന്നും വിഭിന്നമായി ശക്തമായ രാഷ്ട്രീയവും, തിരക്കഥയുമുള്ള ബ്ലാക്ക് പാന്തർ, മാർവെലിന്റെ 1 ബില്ല്യൺ ക്ലബിൽ കയറുന്ന അഞ്ചാമത് ചിത്രവുമാണ്. കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ സൂപ്പർ ഹീറോയായ ബ്ലാക്ക്‌ പന്തെറായി ചാഡ്വിക്ക് ബോസ്‌മാനും വില്ലനായി മൈക്കൽ ബി. ജോർദാനും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ വില്ലന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസയും നേടി.

ഈ സിനിമയുടെ തുടർച്ചയായ ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ 2022-ൽ പുറത്തിറങ്ങി.