Mission: Impossible III
മിഷൻ: ഇംപോസ്സിബിൾ III (2006)

എംസോൺ റിലീസ് – 3139

Download

9290 Downloads

IMDb

6.9/10

ടോം ക്രൂസിന്റെ നിര്‍മാണത്തില്‍ ജെ.ജെ. എബ്രാംസ് സംവിധാനം ചെയ്ത് 2006-ലാണ് മിഷൻ: ഇംപോസ്സിബിൾ സീരിസിലെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയത്.

ഏജന്റ് എന്ന നിലയില്‍ IMF-ല്‍ നിന്നും വിരമിച്ച ഈഥന്‍ ഹണ്ട്, ഏജന്‍റുമാരെ പരിശീലിപ്പിക്കുന്ന ട്രെയിനറായാണ് മൂന്നാം പതിപ്പിലെത്തുന്നത്. നഴ്സായ ജൂലിയയുമായി ഒതുങ്ങിക്കൂടി ജീവിച്ചു വരവേയാണ്, ഒരു മിഷന് പോയ ഏജന്റ് ലിന്‍ഡ്സി ഫാരിസിനെ കാണാനില്ലെന്ന വാര്‍ത്ത ഈഥന്‍ അറിയുന്നത്. പ്രിയ വിദ്യാര്‍ത്ഥിയായിരുന്ന ലിന്‍ഡ്സിയെ കണ്ടെത്താന്‍ ഈഥന്‍ വീണ്ടും ഏജന്റിന്റെ കുപ്പായം അണിയുന്നു. ആ റെസ്ക്യൂ മിഷനില്‍ ആയുധ കള്ളക്കടത്തുകാരന്‍ ഓവന്‍ ഡേവിയനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ അവര്‍ക്ക്‌ ലഭിക്കുന്നു. “റാബിറ്റ്സ് ഫൂട്ട്” എന്നൊരു അജ്ഞാത വസ്തു ഡേവിയന്‍ ആര്‍ക്കോ കൈമാറാന്‍ പോകുകയാണെന്ന് അവര്‍ മനസ്സിലാക്കുന്നു. തുടര്‍ന്ന് ഡേവിയനെ പിടിക്കാന്‍ ഈഥനും സംഘവും നടത്തുന്ന മിഷനാണ്, മിഷൻ: ഇംപോസ്സിബിൾ III യുടെ ഇതിവൃത്തം.

ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങളാലും ട്വിസ്റ്റുകളാലും സമ്പന്നമാണ് ഈ ചിത്രം. ഈ സീരീസിലെ മറ്റ് ചിത്രങ്ങളിലേത് പോലെ ടോം ക്രൂസിന്‍റെ പ്രകടനം തന്നെയാണ് ഈ ആക്ഷന്‍ സ്പൈ ചിത്രത്തിന്‍റെയും ഹൈലൈറ്റ്. ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരേയും മിഷൻ: ഇംപോസ്സിബിൾ ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നൊരു ചിത്രമാണ് മിഷൻ: ഇംപോസ്സിബിൾ III.