എംസോൺ റിലീസ് – 3190
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Chad Stahelski |
പരിഭാഷ | വിഷ് ആസാദ് |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
ജോൺ വിക്ക് സീരിസിലെ നാലാമത്തേയും അവസാനത്തെയും പതിപ്പായ “ജോൺ വിക്ക് 4”, 2019 ൽ റിലീസായ ജോണ്‍ വിക്ക്: ചാപ്റ്റര്‍ 3 – പാരബെല്ലം എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.
ഹൈ ടേബിളിനെതിരെ പ്രതികാരത്തിനിറങ്ങിയ ജോൺ വിക്ക്, മൊറോക്കൊയിലെത്തി എൽഡറെ കൊല്ലുന്നു. അതിനെ തുടർന്ന് ഹൈടേബിൾ വിൻസന്റ് ഡി ഗ്രാമോണ്ട് എന്നയാളെ സർവ്വ അധികാരവും നൽകി മാർക്വിസായി പ്രഖ്യാപിക്കുന്നു. വിൻസന്റ് ന്യൂയോർക്ക് കോണ്ടിനെന്റൽ ഹോട്ടൽ നശിപ്പിച്ച് വിൻസ്റ്റണെ എക്സ്- കമ്യൂണിക്കാഡോ ആയി പ്രഖ്യാപിക്കുന്നു. മാർക്വിസ് ജോൺ വിക്കിനെ കണ്ടെത്തി വധിക്കാൻ കൂടുതൽ ശക്തരായവരെ അയക്കുന്നു. ഹൈ ടേബിളിന്റെ സ്വേച്ഛാധിപത്യത്തിനെതിരെയും സ്വന്തം സ്വാതന്ത്ര്യത്തിനു വേണ്ടിയും ജോൺ വിക്ക് പോരാട്ടത്തിനൊരുങ്ങുന്നു.
ആക്ഷൻ രംഗങ്ങളാലും ജോൺ വിക്കായെത്തുന്ന കീനു റീവ്സ് എന്ന നടന്റെ അത്യുഗ്രൻ പ്രകടനങ്ങളാലും സമ്പന്നമാണ് ജോൺ വിക്ക് 4. തുടർച്ചയുള്ള കഥയായതിനാൽ ആദ്യ മൂന്ന് പതിപ്പുകളായ, ജോണ്‍ വിക്ക് (2014), ജോണ്‍ വിക്ക്: ചാപ്റ്റര്‍ 2 (2017), ജോണ്‍ വിക്ക്: ചാപ്റ്റര്‍ 3 – പാരബെല്ലം (2019) എന്നിവ കണ്ടതിനു ശേഷം കാണുന്നതാവും നല്ലത്. ആദ്യ മൂന്ന് ഭാഗങ്ങളുടെയും Msone പരിഭാഷ ലഭ്യമാണ്.