എംസോൺ റിലീസ് – 1146
മർവൽ ഫെസ്റ്റ് 2 – 01
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jon Favreau |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ആദ്യ സിനിമ. $140 മില്യൺ കൊണ്ട് പടുത്തുയർത്തിയ MCU വിന്റെ അടിത്തറ. ആയുധ വ്യാപാര രംഗത്തെ പ്രമുഖനാണ് ടോണി സ്റ്റാർക്, തന്റെ പിതാവിന്റെ കമ്പനിയെ അതിന്റെ ഏറ്റവും വലിയ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഒരിക്കൽ അഫ്ഗാനിസ്ഥാനിൽ തന്റെ ആയുധത്തിന്റെ പരീക്ഷണത്തിന് വേണ്ടി പോയ അദ്ദേഹത്തെ ഭീകരവാദികൾ തട്ടികൊണ്ട് പോകുന്നു. ടോണിയോട് അവർ ആയുധം നിർമിച്ചു നൽകാൻ ആവശ്യപ്പെട്ടു. മറ്റു മാർഗമില്ലാതെ ടോണി അത് നിർമിക്കാൻ തുടങ്ങി. പക്ഷേ, ആയുധങ്ങൾ ആയിരുന്നില്ല നിർമിച്ചത് അവിടെ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗമായിരുന്നു. അവിടം തൊട്ടാണ് അയണ്മാനായി ടോണി മാറുന്നത്. തന്റെ കമ്പനി നിർമിച്ച ആയുധങ്ങൾ ലോകത്തിന് ദുരിതമാണ് സമ്മാനിച്ചതെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ തെറ്റുകൾ തിരുത്താൻ തുനിഞ്ഞിറങ്ങുകയാണ്.
റോബർട്ട് ഡൗണി ജൂനിയറിനെ വെച്ച് സംവിധായകൻ ജോൺ ഫാവ്റോ ചെയ്ത ഒരു പരീക്ഷണ ചിത്രമായിരുന്നു അയണ്മാൻ. കാരണം പൂർത്തിയാകാത്ത തിരക്കഥയും കൊണ്ടാണ് സിനിമയുടെ ഷുട്ടിംഗ് വരെ തുടങ്ങുന്നത്. എന്നാൽ സിനിമ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ഏറ്റവും മികച്ച അഭിപ്രായം നേടിയ MCU സിനിമ എന്ന് നിസംശ്ശയം പറയാം.