The Graduate
ദ ഗ്രാജ്വേറ്റ് (1967)

എംസോൺ റിലീസ് – 3207

Download

4483 Downloads

IMDb

8/10

ബാച്ചിലേഴ്‌സ് ഡിഗ്രി സ്വന്തമാക്കിയ ശേഷം 21-കാരനായ ബെഞ്ചമിൻ ബ്രാഡക്ക് കാലിഫോർണിയയിലെ തൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്. വീട്ടുകാർ അവന് വേണ്ടി വലിയൊരു ഗ്രാജ്വേഷൻ പാർട്ടി തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. പക്ഷേ അവൻ ആഘോഷങ്ങളിലൊന്നും വലിയ താൽപര്യം കാണിക്കുന്നില്ല. കാര്യമന്വേഷിച്ച വീട്ടുകാരോട് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് കാരണമെന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞുമാറുന്നു.

പാർട്ടിയിൽ വെച്ചാണ് കുടുംബസുഹൃത്ത് മിസ്സിസ് റോബിൻസണെ ബെഞ്ചമിൻ പരിചയപ്പെടുന്നത്. അവരെ കാറിൽ വീട്ടിൽ കൊണ്ടാക്കാൻ ബെഞ്ചമിൻ നിർബന്ധിതനാകുന്നു. അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ് ബെഞ്ചമിൻ ചെന്നെത്തിപ്പെടുന്നത്.

1967ലെ ഏറ്റവും വലിയ പണംവാരിപ്പടമായി മാറിയ ‘ദ ഗ്രാജ്വേറ്റി‘ന് ഏഴ് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി.