എംസോൺ റിലീസ് – 1148
മാർവൽ ഫെസ്റ്റ് 2 – 03
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Joe Johnston |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ |
മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ അഞ്ചാമത്തെ ചിത്രമാണ് ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍
ആർട്ടിക് പ്രദേശത്ത് സയന്റിസ്റ്റുകൾ ഒരു Aircraft കണ്ടെത്തുന്നു. ഒപ്പം അവിടെവെച്ച് ക്യാപ്റ്റന്റെ ഷിൽഡും കണ്ടെത്തുന്നു. പിന്നീട് കഥ കാലങ്ങൾക്ക് മുന്നിലേക്ക്.1942 മാർച്ച്. നാസി ഓഫീസർ Johann Schmidt ഉം ആൾക്കാരും Tesseract എന്നറിയപ്പെടുന്ന ഒരു ക്യൂബ് തേടിപ്പോകുന്നു. നായകൻ സ്റ്റീവ് റോജേഴ്‌സ് (Chris Evans) പട്ടാളത്തിൽ ചേരുവാൻ വേണ്ട യാതൊരു യോഗ്യതയുമില്ലാത്ത റോജേഴ്‌സിന്റെ ഇത് അഞ്ചാമത്തെ തവണയാണ് അപേക്ഷ തള്ളിക്കളയുന്നത്. റോജേഴ്‌സിന്റെ ചെങ്ങാതി Bucky Barnes (Sebastian Stan) സ്റ്റീവിനോടൊപ്പം ഒരു എക്സിബിഷന് പോയപ്പോൾ ഇരുവരുടെയും സംഭാഷണം ഒളിച്ച് നിന്ന് കേൾക്കുന്ന Dr. Abraham Erskine സ്റ്റീവിന്റെ ആത്മവിശ്വാസവും രാജ്യസ്നേഹവും ഒക്കെ കണ്ട് Super-Soldier പ്രോജെക്ടിലേക്ക് എടുക്കുന്നു. അങ്ങനെ സ്റ്റീവ് റോജേസിന് Super-Soldier ശക്തി മരുന്ന് കുത്തിവെച്ച് റോജേഴ്സിനെ ഒരു കരുത്തും ശക്തിയുമുള്ള ആരോഗ്യവാനായ മനുഷ്യനാക്കി മാറ്റി എടുക്കുന്നു. പിന്നീട് തന്റെ രാജ്യത്തെ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്കുന്ന ക്യാപ്റ്റൻ അമേരിക്കയെ ആണ് എല്ലാവരും കാണുന്നത്.